Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഒമാനിൽ ക​ഴി​ഞ്ഞ മാ​സം...

ഒമാനിൽ ക​ഴി​ഞ്ഞ മാ​സം അ​നു​ഭ​വ​പ്പെ​ട്ട​ത് അ​സാ​ധാ​ര​ണ ചൂ​ട്

text_fields
bookmark_border
temperature
cancel

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ മാ​സം ഒ​മാ​നി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് അ​സാ​ധാ​ര​ണ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം ദ​ലീ​ലി​ലാ​ണ് ശ​രാ​ശ​രി കൂ​ടി​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. 45.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല. ബ​ർ​ക​യി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഫ​ഹൂ​ദി​ൽ 44.9 ഡി​ഗ്രി സെ​ൽ​ഷ്യ​സും സു​നൈ​ന​യി​ൽ 44.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

മ​റ്റു മേ​ഖ​ല​ക​ളി​ലും സാ​ധാ​ര​ണ ഒ​ക്ടോ​ബ​റി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ​ക്കാ​ൾ കൂ​ടി​യ ചൂ​ടാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​സീ​റ ദ്വീ​പി​ൽ സാ​ധാ​ര​ണ ഒ​ക്ടോ​ബ​റി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​നെ​ക്കാ​ൾ 1.2 ഡി​ഗ്രി കൂ​ടു​ത​ലാ​ണ് താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്. തും​റൈ​ത്ത്, സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ 0.8 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ട് അ​ധി​കം അ​നു​ഭ​വ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സം ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യും ല​ഭി​ച്ചി​രു​ന്നു. ധ​ൽ​കൂ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. 236.8 മി.​മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്. ജ​ബ​ൽ ശം​സി​ൽ 89 മി.​മീ​റ്റ​റും ഷാ​ലി​മി​ൽ 57.8 മി.​മീ​റ്റ​റും റു​സ്ത​ഖി​ൽ 43.8 മി.​മീ​റ്റ​റും സീ​ഖി​ൽ 37.2 മി.​മീ​റ്റ​റും മ​ഴ കി​ട്ടി.

സാ​ധാ​ര​ണ ഒ​ക്ടോ​ബ​ർ മു​ത​ൽ ഒ​മാ​നി​ൽ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. രാ​ജ്യ​ത്ത് മൊ​ത്തം താ​പ​നി​ല കു​റ​യു​ക​യും രാ​ജ്യം ശൈ​ത്യ​കാ​ല​ത്തേ​ക്ക് നീ​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. താ​പ​നി​ല 30 ഡി​ഗ്രി​യി​ലേ​ക്ക് താ​ഴ്ന്നു​വ​രാ​റു​ണ്ട്. എ​ന്നാ​ൽ, ഈ ​പ​ല ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ചൂ​ടാ​ണ് പ​ര​ക്കെ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​സാ​ധാ​ര​ണ​മാ​യ ഈ ​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം പ​ല​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherOman News
News Summary - Oman has experienced unusually hot weather for the past month
Next Story