ലോകത്ത് വിലയേറിയ ലോഹങ്ങളിൽ മുൻപന്തിയിൽ പലേഡിയം...
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദാർത്ഥമാണ് ലോഹങ്ങൾ. ഭൂമിയുടെ പിണ്ഡത്തിന്‍റെ ഏകദേശം 25 ശതമാനവും ലോഹങ്ങളാണ്. സ്വർണ്ണം, വെള്ളി, യുറേനിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ. എന്നാൽ ഏറ്റവും ഡിമാൻഡുള്ള ലോഹങ്ങളിൽ ഒന്നാണ് പലേഡിയം.
വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുക കുറയ്ക്കാൻ പലേഡിയം സഹായിക്കുന്നതിനാൽ കാർ കമ്പനികൾ പലപ്പോഴും ഈ ലോഹത്തെ ആശ്രയിക്കാറുണ്ട്. ഏറെ ഉപയോഗങ്ങളുള്ള ഈ ലോഹത്തിന്‍റെ ലഭ്യത കുറവായതിനാൽ ലോഹങ്ങൾക്കിടയിൽ വി.ഐ.പിയാണ് പലേഡിയം.
ദക്ഷിണാഫ്രിക്കയിൽ പ്ലാറ്റിനത്തിന്‍റെ ഉപ ഉൽപ്പന്നമായും റഷ്യയിൽ ഇത് നിക്കലിന്‍റെ ഉപ ഉൽപ്പന്നമായും വേർതിരിച്ചെടുക്കുന്നു. ഈ രണ്ടിടങ്ങളിലുമാണ് ഇവ വലിയതോതിൽ കാണപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പലേഡിയത്തിന്‍റെ വില ഇരട്ടിയായെന്ന് വിദഗ്ധർ വ്യക്തമാക്കി. ഇന്ത്യയിൽ 10 ഗ്രാം പലേഡിയത്തിന് 29,000 രൂപ വരെയാണ് വില. 2000 മുതൽ ഇതിന്‍റെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. വാഹന നിർമാണ കമ്പനികൾക്ക് അത്യാവശ്യമായ ലോഹമായതിനാൽ വരും ദിവസങ്ങളിൽ ഇതിന്‍റെ വില വർധിച്ചേക്കാം. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ഒരു പക്ഷേ പലേഡിയത്തിന്‍റെ വിലയിൽ ഇടിവ് വരുത്താൻ സാധ്യതയുണ്ട്.
ആഭരണ നിർമാണത്തിൽ ലയിച്ചുചേരാത്ത ഹൈഡ്രോ കാർബണുകളുടെ ഹൈഡ്രജനേഷനായി ഉപയോഗിക്കുന്നത് പലേഡിയമാണ്. എന്നാല്‍ കാർ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിലെ ത്രീ-വേ കാറ്റലറ്റിക് കൺവെർട്ടറുകൾ നിർമിക്കാനാണ് പലേഡിയം പ്രധാനമായും ഉപയോഗിക്കുന്നത്. റോഡിയവും ഈ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടെങ്കിലും അത് ഒരു അത്യഅപൂർവ ലോഹമാണ്. അതുകൊണ്ട് തന്നെ പലേഡിയത്തേക്കാൾ വില കൂടുതലാണ് റോഡിയത്തിന്. ഇതും പലേഡിയത്തിന്‍റെ ആവശ്യകത വർധിപ്പിക്കുന്നതിനുള്ള ഒരു കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.