ബഫർസോൺ സർവേ നമ്പർ ചേർത്ത ഭൂപടം പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം∙ സർവേ നമ്പർ ചേർത്ത ബഫർസോൺ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം നൽകാം. അതേസമയം, ബഫർസോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ധസമിതിയുടെ കാലാവധി സർക്കാർ നീട്ടി.
2023 ഫെബ്രുവരി 28 വരെയാണ് കാലാവധി നീട്ടി നൽകിയത്. 2022 ഡിസംബർ വരെയായിരുന്നു സമിതിയുടെ കാലാവധി. ബഫർസോണുകളിൽ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.
സർവേ നമ്പർ ചേർത്ത ഭൂപടത്തിലും അവ്യക്തതയെന്ന് ആക്ഷേപം. എന്നാൽ, ആരും ആശങ്ക പരത്തരുതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. തദേശ, റവന്യു, വനം വകുപ്പുകൾ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ പരിസ്ഥിതി വകുപ്പ് അഡി.ചീഫ് സെക്രട്ടറി, തദേശ വകുപ്പ് അഡി.ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) എന്നിവർ അംഗങ്ങളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.