Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightബഫര്‍ സോണ്‍...

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് രമേശ് ചെന്നിത്തല

text_fields
bookmark_border
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് രമേശ് ചെന്നിത്തല
cancel

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാപ് രമേശ് ചെന്നിത്തല ചോദിച്ചു ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് ആശങ്ക ഉളവാക്കുന്നതാണ് ജനവാസമേഖലകള്‍ ഉള്‍പ്പെടുന്നതും അശാസ്ത്രീയമായതുമായ ഉപഗ്രഹ സർവേ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത് അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ സർക്കാർ കൂടുതൽ സങ്കീർണ്ണമാക്കി.

പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്ത്‌ തല വിദഗ്ധ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട്‌ സര്‍വേയും പഠനവും നടത്തി വേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കേണ്ടിയിരുന്നത്. ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്തു അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ബഫര്‍സോണ്‍ പരിധി കൂടുതൽ സുതാര്യത വരുത്താൻ സാധിക്കൂ.

സ്ഥലപേരുകളും മറ്റും ഉള്‍പ്പെടുത്തി ലളിതമായി ജനങ്ങള്‍ക്ക് മനസിലാകും വിധം റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തുന്നതിന് പകരം പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാതെ സർക്കാർ മുന്നോട്ട് പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതി നിടയിൽ ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടിന്‍ മേല്‍ വിദഗ്ധസമിതി മുൻപാകെ ലഭിക്കുന്ന എല്ലാ പരാതികളിലും ത‍ദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഭൗതിക സ്ഥലപരിശോധന നടത്തുമെന്ന വനം മന്ത്രിയുടെ പ്രസ്താവന വിശ്വാസയോഗ്യമല്ല.

സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഭൂമിയുടെ ഉപയോഗം,ജനവാസമേഖലകള്‍, കൃഷി ഭൂമി, വ്യവസായങ്ങൾ, അവയുടെ സ്വഭാവം, വാണിജ്യ– പൊതുകെട്ടിടങ്ങൾ എന്നിവ സംബന്ധിച്ചു പട്ടിക തയാറാക്കണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തി.

ബഫര്‍സോണ്‍ നിർണയിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ പൂർണ്ണമായും ലഭിക്കണമെങ്കില്‍ കുറ്റമറ്റതും പരാതിരഹിതവുമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കേണ്ടിയിരുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് രമേശ് ചെന്നിത്തലയുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പരിസ്ഥിതിയെ പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞ കൊണ്ടാണ് സര്‍ക്കാര്‍ ബഫര്‍സോണിന് അനുകൂല നിലപാട് സ്വീകരിച്ചത്

കര്‍ഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാന്‍ പിണറായി തയ്യാറാകാത്ത സാഹചര്യത്തിൽ യു.ഡി എഫ് ജനകീയപ്രക്ഷോഭത്തിലേക്ക് കടക്കുയാണ് ഈ മാസം 20 ന് കോഴിക്കോട് കൂരാച്ചുണ്ടിൽ നടക്കുന്ന ബഫർ സോൺ പ്രക്ഷോപ പരിപാടിക്ക് നേതൃത്വം നൽകുമെന്നും ചെന്നിത്തല പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalabuffer zone
News Summary - Ramesh Chennithala for whom the government is cheating on the buffer zone issue
Next Story