Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമ​രു​ഭൂ​മി​യെ...

മ​രു​ഭൂ​മി​യെ സൗ​ന്ദ​ര്യ​മ​ണി​യി​ച്ച്​ ‘റാം​ത്’ ചെ​ടി​ക​ൾ

text_fields
bookmark_border
Ramth Flowers
cancel
camera_alt

സൗ​ദി​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ നി​റ​ഞ്ഞ്​ ‘റാം​ത്’ ചെ​ടി​ക​ൾ

യാം​ബു: വ​ര​ണ്ട മ​രു​ഭൂ​മി​യെ വീ​ണ്ടും പൂ​ത്ത്​ സൗ​ന്ദ​ര്യ​മ​ണി​യി​ച്ച്​ ‘റാം​ത്’ പൂ​ച്ചെ​ടി​ക​ൾ. പൂ​ത്തു​മ​ല​ർ​ന്ന റാം​ത്​ സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളു​ടെ മ​രു​ഭൂ​കാ​ഴ്ച​ക​ളെ മ​നോ​ഹ​ര​മാ​ക്കു​ന്നു. ഇ​റാ​ഖ്​ അ​തി​ർ​​ത്തി​യോ​ട്​ ചേ​ർ​ന്ന് കി​ട​ക്കു​ന്ന സൗ​ദി പ​ട്ട​ണ​മാ​യ അ​റാ​റി​​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും താ​ഴ്വ​ര​ക​ളി​ലാ​ണ് പ​ട​ർ​ന്നു​കി​ട​ന്ന്​ ഈ ​കു​റ്റി​ച്ചെ​ടി​ക​ൾ പൂ​വി​ട്ട​ത്. വ​ർ​ണാ​ഭ​മാ​യ പൂ​ക്ക​ളു​ടെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണെ​ങ്ങും. അ​ടു​ത്ത നാ​ളു​ക​ളി​ൽ പെ​യ്​​ത ശ​ക്ത​മാ​യ മ​ഴ​യാ​ണ്​ ചെ​ടി​ക​ളെ ത​ളി​ർ​പ്പി​ച്ച​തും പൂ​വ​ണി​യി​ച്ച​തും.

‘ഹാ​ലോ​ക്‌​സി​ലോ​ൺ സാ​ലി​കോ​ർ​ണി​ക്കം’ എ​ന്നാ​ണ്​ റാം​ത് സ​സ്യ​ത്തി​​ന്റെ ശാ​സ്ത്ര​നാ​മം. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​സ്യ​ജാ​തി​ക​ളി​ൽ​പെ​ട്ട​താ​ണി​വ. ക​ഴി​ഞ്ഞ കു​​റെ​ക്കാ​ല​മാ​യി മ​രു​ഭൂ​ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​മ​ഴ​സീ​സ​ണി​ൽ വീ​ണ്ടും മു​ള​ച്ചു​പൊ​ന്തി,ത​ളി​ർ​ത്തു, പൂ​വി​ട്ടു. ചെ​ടി​ക​ളെ വീ​ണ്ടും സു​ല​ഭ​മാ​യി ക​ണ്ട​തി​ൽ ഏ​റെ സ​ന്തോ​ഷി​ക്കു​ന്നു​ണ്ട്​ പ്ര​ദേ​ശ​വാ​സി​ക​ൾ.

ഒ​ന്ന്​ മു​ത​ൽ എ​ട്ട്​ വ​രെ മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന കു​റ്റി​ച്ചെ​ടി​യാ​ണ്​ റാം​ത്. ചി​ല​പ്പോ​ൾ 12 മീ​റ്റ​ർ വ​രെ ഉ​യ​രം വെ​ച്ചേ​ക്കും. ക​ട്ടി​യു​ള്ള ത​ണ്ടും ധാ​രാ​ളം ശാ​ഖ​ക​ളും വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ളും ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. കു​ഞ്ഞി​ല​ക​ൾ സ​വി​ശേ​ഷ​ത​യാ​ണ്. മ​രു​ഭൂ​വ​ത്​​ക​ര​ണം ത​ട​യു​ന്ന​തി​നും മ​ണ്ണി​നെ സു​സ്ഥി​ര​മാ​ക്കു​ന്ന​തി​നും ഈ ​ചെ​ടി​ക​ൾ വ​ലി​യ പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​ത്.

മ​രു​ഭൂ​മി​യി​ൽ മേ​യു​ന്ന ഒ​ട്ട​ക​ങ്ങ​ൾ​ക്കും ഇ​ത​ര ക​ന്നു​കാ​ലി​ക​ൾ​ക്കും ഇ​ഷ്​​ട ഭ​ക്ഷ​ണ​വു​മാ​ണി​ത്. വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ഒ​രു ഔ​ഷ​ധ​ച്ചെ​ടി​യാ​യും ഉ​പ​യോ​ഗി​ക്കു​ന്നു. മ​രു​ഭൂ​വാ​സി​ക​ൾ പാ​ര​മ്പ​ര്യ​മാ​യി ഇ​തി​നെ മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. ന​ല്ല നീ​ർ​വാ​ഴ്ച​യും വാ​യു സ​ഞ്ചാ​ര​വു​മു​ള്ള ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ മ​ണ​ൽ പ്ര​ദേ​ശ​ത്താ​ണ് ധാ​രാ​ള​മാ​യി വ​ള​രു​ന്ന​ത്. വേ​ന​ൽ ക​ടു​ക്കു​േ​മ്പാ​ൾ സാ​ധാ​ര​ണ​യാ​യി ഈ ​കു​റ്റി​ച്ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ​ക്ക് ചു​റ്റും ചെ​റി​യ വെ​ളു​ത്ത ധാ​ന്യ​ങ്ങ​ളു​ടെ രൂ​പ​ത്തി​ൽ ചെ​റി​യ അ​ള​വി​ൽ ശു​ദ്ധ​മാ​യ വെ​ളു​ത്ത പ​ഞ്ച​സാ​ര ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടാ​റു​ണ്ട​​ത്രേ.

‘അ​മ​ൻ’ പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ മേ​ധാ​വി നാ​സ​ർ അ​ൽ മു​ജ​ല്ല​ദാ​ണ്​ ഈ ​ശാ​സ്​​ത്രീ​യ വി​ജ്ഞാ​നം പ​ങ്കു​വെ​ക്കു​ന്ന​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന വ​ന്യ​സ​സ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ക​രും ന​ട​ത്തു​ന്ന ​​ശ്ര​മ​ഫ​ല​മാ​യാ​ണ​ത്രേ ‘റാം​ത്’ പോ​ലെ​യു​ള്ള അ​പൂ​ർ​വ ചെ​ടി​ക​ൾ മ​രു​ഭൂ​മി​യി​ൽ വീ​ണ്ടും വ്യാ​പ​ക​മാ​യി കി​ളി​ർ​ക്കു​ന്ന​തെ​ന്ന്​ നാ​സ​ർ അ​ൽ മു​ജ​ല്ല​ദ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsEndangered shrubsRamth Flowers
News Summary - Ramth Flowers bloomed in Saudi Arabia
Next Story