രാപ്പാള്‍ പള്ളം ബണ്ട് സംരക്ഷിക്കാൻ 19.30 ലക്ഷം
text_fieldsആമ്പല്ലൂര്‍: പറപ്പൂക്കര പഞ്ചായത്തിലെ പള്ളത്ത് കരയിടിഞ്ഞ് വിള്ളല്‍ സംഭവിച്ച ബണ്ട് കെട്ടി സംരക്ഷിക്കാൻ 19,30,000 രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന് എം.എല്‍.എ അറിയിച്ചു. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ് ലഭിച്ചതായും എം.എല്‍.എ അറിയിച്ചു.
നേരത്തെ റവന്യൂ വകുപ്പിന് കീഴിലുള്ള റിവര്‍ മാനേജ്മെന്റ് സമിതി ഇടിഞ്ഞുപോയ പുഴയോരം സന്ദര്‍ശിച്ചിരുന്നു. 2018ല്‍ 12,75,000ന്റെ എസ്റ്റിമേറ്റ് ആണ് തയാറാക്കിയിരുന്നത്. എന്നാല്‍ കെ.കെ. രാമചന്ദ്രന് എം.എല്‍.എയുടെ ആവശ്യപ്രകാരം റിവര്‍ മാനേജ്മെന്റ് ഉന്നതതല സമിതി അംഗം ആര്. അജയന്റെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ തുകക്കുള്ള എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.