മലിനജലത്തിന്റെ അമിതഭാരത്തിൽ ഗംഗ നദി വീർപ്പുമുട്ടുന്നുവെന്ന് പഠന റിപ്പോർട്ട്
text_fieldsഡെൽഹി: മലിനജലത്തിന്റെ അമിതഭാരത്തിൽ ഗംഗ നദി വീർപ്പുമുട്ടുവെന്ന് പഠന റിപ്പോർട്ട്. 2023 ജനുവരിയിൽ നദിയുടെ 71 ശതമാനം മോണിറ്ററിംഗ് സ്റ്റേഷനുകളും ഭയാനകമായ അളവിൽ ഫെക്കൽ കോളിഫോം റിപ്പോർട്ട് ചെയ്തു. ഗംഗാ നദിയിലെ മലിനീകരണം കുറക്കാൻ കഴിഞ്ഞുവെന്ന കേന്ദ്ര സഹമന്ത്രി വിശ്വേശ്വർ ടുഡുവിൻെറ അകാശവാദം തള്ളുകയാണ് പഠന റിപ്പോർട്ട്.
2014 മുതൽ, നദി ശുചീകരിക്കുന്നതിനായി 32,912 കോടി രൂപ ബജറ്റിൽ നീക്കിവെച്ചത്. എന്നിട്ടും, നദിയിലെ ഫെക്കൽ കോളിഫോമിന്റെ ഭയാനകമായ അളവ് റിപ്പോർട്ട് ചെയ്യുകയാണ്. ഊഷ്മള രക്തമുള്ള മൃഗങ്ങളുടെ കുടലിലും മലത്തിലും കാണപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയയാണ് ഫെക്കൽ കോളിഫോം. മനുഷ്യരുടെയോ മറ്റ് മൃഗങ്ങളുടെയോ മലമൂത്ര വിസർജ്ജന വസ്തുക്കളാൽ ജലം മലിനമായതായി അവയുടെ സാന്നിധ്യം സൂചിപ്പിക്കുന്നു, ഇത് ശുദ്ധീകരിക്കാത്ത മലിനജലം പുറന്തള്ളുന്നതിലൂടെ നദികളിലേക്ക് പ്രവേശിക്കുന്നു.
ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ണലിനീകരണം ഭയാനകമാണ്. ജാർഖണ്ഡിൽ നിന്ന് സാമ്പിളുകളൊന്നും ശേഖരിച്ചിട്ടില്ല. ബീഹാറിലും പശ്ചിമ ബംഗാളിലും 37 നിരീക്ഷണ കേന്ദ്രങ്ങളിലും അനാരോഗ്യകരമായ അളവിൽ ഫെക്കൽ കോളിഫോം കണ്ടെത്തി. ഉത്തർപ്രദേശിൽ, നിരീക്ഷിക്കപ്പെടുന്ന 10 സ്റ്റേഷനുകളിൽ അഞ്ചെണ്ണത്തിലും ഉയർന്ന തോതിലുള്ള മലിനീകരണമാണുള്ളത്,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.