Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2022 2:26 PM IST Updated On
date_range 3 Dec 2022 2:29 PM ISTവിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വെക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് ശശി തരുർ
text_fieldsbookmark_border
കോട്ടയം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വെക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് ശശി തരുർ എം.പി. കോടികൾ മുടക്കിയുള്ള തുറമുഖ പദ്ധതി നിർമാണം അവസാനഘട്ടത്തിലാണ്. വൻകിട കപ്പലുകൾക്ക്
ഉടൻ തന്നെ ഇവിടെ നങ്കൂരമിടാനാവും. ഈ അവസ്ഥയിൽ നിർത്തി വെക്കുന്നത് കോടികളുടെ നഷ്ടത്തിന് കാരണമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളടക്കം കോടികൾ പധതിക്കായി ചെലവിട്ടുണ്ട്. വിഴിഞ്ഞം പധതി രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും വലിയ സാധ്യതകളാണ് തുറക്കുക. യുവാക്കൾക്കടക്കം വലിയ തൊഴിലവസരങ്ങൾ ലഭിക്കും. ഇത്തരമൊരു പധതിക്കെതിരെ നിലപാട് സ്വീകരിക്കാനാവില്ല.
മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന വിഷയങ്ങൾ ചർച ചെയ്യണം. ഈ കാര്യത്തിൽ എല്ലാവരുമായി സംസാരിക്കാൻ താൻ തയാറാണെന്നും തരൂർപറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story