Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightപരിസ്ഥിതി സംരക്ഷണ...

പരിസ്ഥിതി സംരക്ഷണ രംഗത്ത് വേറിട്ട പ്രവർത്തനവുമായി സിപ്റ്റ

text_fields
bookmark_border
പരിസ്ഥിതി സംരക്ഷണ രംഗത്ത് വേറിട്ട പ്രവർത്തനവുമായി സിപ്റ്റ
cancel

ചെറുവത്തൂർ: ചാനടുക്കം പാതയോരം ഹരിതവത്കരിക്കുന്നു. സിപ്റ്റ ചീമേനിയുടെ നേതൃത്വത്തിലാണ് പദ്ധതി. ചെമ്പരത്തിയും രാമച്ചവും നട്ട് പരിസ്ഥിതി സംരക്ഷണത്തിന് ഒരു മാതൃക ഒരുക്കുകയാണ് സിപ്റ്റ.

റോഡിന്റെ ഒരു വശത്തായി പതിനെട്ട് കിലോമീറ്റർ നീളത്തിലാണ് ചെടികൾ നടുന്നത്. സന്നദ്ധ സംഘടനകളും കുട്ടമ്മത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ് യൂണിറ്റും ചീമേനി ജയിൽ അധികൃതരും അന്തേവാസികളും വരും ദിവസങ്ങളിൽ പദ്ധതിയിൽ പങ്കാളികളാകും.

ചീമേനി പ്ലാന്റേഷൻ ഓഫീസിനു മുൻവശത്തെ പാതയോരത്തു ചെമ്പരത്തി തൈ നാട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകനും ശിൽപ്പിയുമായ സുരേന്ദ്രൻ കൂക്കാനവും രാമച്ച തൈ നട്ടു കൊണ്ടു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി വത്സലനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. സിപ്റ്റ ട്രഷറർ കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സിപ്റ്റ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ചീമേനി ആയുർവേദ ആശുപത്രിയിൽ ഒരുക്കിയ ഔഷധ സസ്യ ഉദ്യാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - SIPTA with new steps for environmental protection
Next Story