വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം: ജനകീയ പ്രതിരോധ സമിതിയുടെ തീരദേശജാഥ
text_fieldsകൊച്ചി: വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം ജില്ലാ ഘടകം മുനമ്പത്തുനിന്ന് ചെല്ലാനത്തെയ്ക്ക് തീരദേശജാഥ സംഘടിപ്പിക്കും. വിഴിഞ്ഞത്ത് തീരദേശവാസികൾ അതിജീവനത്തിനായി നടത്തുന്ന ഐതിഹാസികമായ സമരത്തെ അടിച്ചമർത്താനും സമരത്തെ വർഗീയമായി ചിത്രീകരിച്ചും തീവ്രവാദബന്ധം ആരോപിച്ചും ജനകീയസമരത്തെ തകർക്കാനുള്ള നീക്കത്തിനെതിനെതിരെയും സമരം ചെയ്യുന്ന തൊഴിലാളികളുമായി ചർച്ച ചെയ്ത് പ്രശ്‌നപരിഹാരിക്കാനുള്ള ഭരണപരമായ ബാധ്യത നിറവേറ്റാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടാണ് ജാഥ സംഘടിപ്പിക്കുന്നത്.
തീരദേശജാഥ ഡിസംബർ അഞ്ചിന് രാവിലെ പത്തിന് മുനമ്പത്ത് ഹാഷിം ചേന്നംപള്ളി ഉദ്ഘാടനം ചെയ്യും. ജ്യോതി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജനകീയപ്രതിരോധ സമിതി ജില്ലാ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ നയിക്കുന്ന ജാഥ ആദ്യദിവസം മുനമ്പത്തുനിന്നാരംഭിച്ച് ഞാറയ്ക്കൽ അവസാനിക്കും. രാണ്ടാം ദിവസത്തെ ജാഥ ഞാറയ്ക്കൽ ആശുപത്രി ജംഗ്ഷനിൽനിന്നാരംഭിച്ച് ഹൈക്കോടതി ജംഗ്ഷനിൽ സമാപിക്കും.
മൂന്നാംദിവസ ജാഥ തോപ്പുംപടിയിൽനിന്നാരംഭിച്ച് ചെല്ലാനത്ത് അവസാനിക്കും. തീരദേശ ജാഥയിലെ വിവിധ യോഗങ്ങളിൽ പ്രൊഫ.കെ.അരവിന്ദാക്ഷൻ, ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, പ്രഫ. എം.പി മത്തായി അഡ്വ.തമ്പാൻ തോമസ്, സി.ആർ.നീലകണ്ഠൻ, ടി.കെ.സുധീർകുമാർ, ഡോ.വിൻസന്റ് മാളിയേക്കൽ, ഡോ.ജോർജ്ജ് ജോസഫ്, അഡ്വ.ജോൺ ജോസഫ്, കെ.രജികുമാർ, പ്രഫ.സൂസൻജോൺ, ഫാ. പയസ് പഴയരി, സിസ്റ്റർ പ്രമീള, മാർട്ടിൻ വടുതല, ജോർജ്ജ് ചെറായി തുടങ്ങി ജനകീയസമരനേതാക്കളും വിവിധ കേന്ദ്രങ്ങളിലെ യോഗങ്ങളിൽ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.