Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഇന്ത്യയുടെ സംസ്ഥാന...

ഇന്ത്യയുടെ സംസ്ഥാന മൃഗങ്ങൾ

text_fields
bookmark_border
ഇന്ത്യയുടെ സംസ്ഥാന മൃഗങ്ങൾ
cancel

ജൈവ വൈവിധ്യത്താൽ സമ്പന്നമാണ് ഇന്ത്യ. രാജ്യത്തിന്റെ സംസ്ഥാന മൃഗങ്ങളുടെ പട്ടിക ഇതിന്റെ പ്രതിഫലനമാണ്. ഇരുപത്തിയെട്ട് സംസ്ഥാനങ്ങൾക്ക് ഓരോന്നിനും അവിടുത്തെ പാരിസ്ഥിതിക, സാസ്കാരിക പൈതൃകത്തെ സൂചിപ്പിക്കുന്ന സംസ്ഥാന മൃഗങ്ങളുണ്ട്.

ഓരോ പ്രദേശത്തിൻറെയും തനത് വന്യജീവി ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന മൃഗങ്ങളെ തിരഞ്ഞെടുക്കുന്നത്. സിക്കിമിന്റെ ഔദ്യോഗിക മൃഗമായ ചുവന്ന പാണ്ട, ഗുജറാത്തിന്റെ ഏഷ്യാറ്റിക് ലയൺ എന്നിവയൊക്കെ വംശനാശം സംഭവിച്ചവയും സംരക്ഷണം ആവശ്യമുള്ളവയുമാണ്.

ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗങ്ങൾ ഇവയൊക്കെയാണ്

പഞ്ചാബ്, ഹരിയാന,ആന്ധ്രപ്രദേശ്- കൃഷ്ണ മൃഗം

ആന്റിലോപ് ജനുസ്സിൽ ഇന്ത്യയിൽ കാണപ്പെടുന്ന ഏക ജീവിവർഗ്ഗമാണ് കൃഷ്ണമൃഗം അഥവാ കരിമാൻ

അരുണാചൽ പ്രദേശ്, നാഗാലാ‌‍ൻഡ്- മിഥുൻ

ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ. ഇവയെ ഗായൽ, മിഥാൻ, സുബു എന്ന പേരുകളിലും അറിയപ്പെടുന്നു. മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്

ആസാം- ഇന്ത്യൻ കാണ്ടാമൃഗം

ആസാമിലെ കാസിരംഗ ദേശീയപാർക്കിലും പാകിസ്താനിലെ ലാൽ സുഹന്റാ ദേശീയപാർക്കിലും കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ 2000 കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്.

ഗോവ,ബിഹാർ- കാട്ടുപോത്ത്

ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത്.

ഛത്തീസ്ഗഢ്- കാട്ടെരുമ

കാട്ടുപോത്തിൻറെ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരിനം വന്യമൃഗമാണ് കാട്ടെരുമ. ഇവ ഇപ്പോൾ കിഴക്കേ ഇന്ത്യയിലെ കാസിരംഗ നാഷണൽ പാർക്ക്‌ കൂടാതെ മദ്ധ്യേ ഇന്ത്യയിൽ ബസ്തറിയിലുള്ള ഇന്ദ്രാവതി, ഉഡന്തി, പാമേർ എന്നീ വന്യജീവി സങ്കേതങ്ങളിലും ഇവയെ സംരക്ഷിച്ചു വരുന്നു.

ഗുജറാത്ത്- ഏഷ്യൻ സിംഹം

സിംഹവർഗത്തിലെ ഒരു ഉപവർഗ്ഗമാണ് ഏഷ്യൻ സിംഹം. Panthera leo persica എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവ വംശനാശത്തിന്റെ വക്കിലാണ്.

ഹിമാചൽ പ്രദേശ്‌- ഹിമപ്പുലി

മദ്ധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു മാർജ്ജാരൻ ആണ് ഹിമപ്പുലി. Panthera uncia എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ഇന്ന് 2,500 ൽതാഴെ എണ്ണത്തിൽ മാത്രമേ സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ.

ജമ്മു - കാശ്മീർ- ഹംഗുൽ

ഇന്ത്യയിൽ കാശ്മീരിൽ മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് ഹംഗുൽ. കാശ്മീരി മാൻ എന്നും അറിയപ്പെടുന്നു. ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ് ഈ മാനുകൾ.

കേരളം,കർണാടക,ഝാ‍ർഖണ്ഡ്‌- ഇന്ത്യൻ ആന

ആനകളിൽ ഏഷ്യൻ ആനകളിലെ ഒരു ഉപവിഭാഗമാണ് ഇന്ത്യൻ ആന.

ലക്ഷദ്വീപ്‌- ശലഭ മത്സ്യം

മേഘാലയ- മേഘപ്പുലി

ഹിമാലയൻ താഴ്‌വരകൾ മുതൽ തെക്ക് കിഴക്കൻ ഏഷ്യ വരെ കാണപ്പെടുന്ന ഒരു മാർജ്ജാരനാണ് മേഘപ്പുലി (Clouded Leopard). Neofelis nebulosa എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. വളരെ അപൂർവമായിമാത്രം കാണപ്പെടുന്ന മേഘപ്പുലികൾ ഇന്ന് 10,000 ൽ താഴെ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ.

മധ്യപ്രദേശ്‌- ബാരസിംഗ

മഹാരാഷ്ട്ര- മലയണ്ണാൻ

അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പമുള്ള ജീവി. ഐ.യു.സി.എന്നിൻറെ വംശ നാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മണിപ്പൂർ- സാംഗായ്

ഇന്ത്യയിൽ മണിപ്പൂരിൽ മാത്രം കാണപ്പെടുന്ന മാൻ വർഗ്ഗമാണ് സാംഗായ്. മണിപ്പൂരിന്റെ സംസ്ഥാനമൃഗമായ ഇവ വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയിൽ നൂറോളം മാനുകൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

മിസോറം- ഗിബ്ബൺ

ഒഡീഷ- മ്ലാവ്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ,പ്രത്യേകിച്ച് ഇന്ത്യ, തെക്കൻ ചൈന, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൊതുവെ കാ‍ണപ്പെടുന്ന മാൻ ‌വർഗ്ഗത്തിൽ പെടുന്ന സസ്തനമാണ് മ്ലാവ് അല്ലെങ്കിൽ കലമാൻ. വേട്ടയാടലും ചില പ്രദേശങ്ങളിലെ കലാപങ്ങളും ആവാസമേഖലകളിലെ വ്യാവസായിക ചൂഷണവുംമൂലം ഇവയുടെ എണ്ണം ഗണ്യമായി കുറയുകയും 2008 മുതൽ ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തു.

പുതുച്ചേരി- അണ്ണാൻ

സസ്തനികളിൽ കരണ്ടുതീനികളിലെ ഒരു കുടുംബമാണ് അണ്ണാൻ (Squirrel, Sciuridae). അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനുസ്സുകളുണ്ട്. ഓസ്ട്രേലിയ ,മഡഗാസ്കർ, തെക്കെ അമേരിക്കയുടെ തെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെകാണാം.

രാജസ്ഥാൻ- ചിങ്കാരമാൻ

ഇന്ത്യൻ കാടുകളിൽ കാണപ്പെടുന്ന ഒരു അപൂർവ്വയിനം മാനാണ് ചിങ്കാരമാൻ. ഇന്ത്യൻ ഗസൽ എന്നും ഇതറിയപ്പെടുന്നു. കൃഷ്ണമൃഗത്തോട് ഏറെ സാദൃശ്യമുള്ളവയാണിവ.

സിക്കിം- ചെമ്പൻ പാണ്ട

കിഴക്കൻ ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ചെമ്പൻ പാണ്ട

തമിഴ്‌നാട്‌- വരയാട്

നീലഗിരി ജൈവമണ്ഡലത്തിൽ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ് വരയാടുകൾ. തെക്കേ ഇന്ത്യയിൽ നീലഗിരി മുതൽ ആനമല വരെയും പശ്ചിമഘട്ടത്തിൽ ഉടനീളവും വരയാടുകൾ കാണപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ് വരയാടുകൾ വംശനാശം നേരിടാൻ തുടങ്ങിയത്.

ത്രിപുര- ഫയ്റെസ് ലംഗൂർ

ഉത്തരാഖണ്ഡ്- കസ്തൂരിമാൻ

ഏഷ്യയിലെ ഹിമാലയത്തിലും റഷ്യയിലും കാണപ്പെടുന്ന സസ്തനി

ഉത്തർപ്രദേശ്‌-ബാരസിംഗ

പശ്ചിമ ബംഗാൾ- മീൻപിടിയൻ പൂച്ച

തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന കാട്ടുപൂച്ചയാണ് മീൻപിടിയൻ പൂച്ച (fishing cat). 2016 മുതൽ ഇവ ഐയുസിഎന്നിൻറെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environment NewsAnimalsIUCN Red List
News Summary - State animals of India
Next Story