Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവംശനാശ ഭീഷണി നേരിടുന്ന...

വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കയറ്റുമതി കൊഴുക്കുന്നു; പ്രതിദിനം കയറ്റി അയക്കുന്നത്​ 148 സീബ്ര ലോച്ചുകളെ

text_fields
bookmark_border
Zebra-loach
cancel

ന്യൂഡൽഹി: പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ശുദ്ധജല അലങ്കാര മത്സ്യമാണ്​ സീബ്ര ലോച്ച്​ (Botia striata). ഇതി​െൻറ സ്വാഭാവിക ആവാസവ്യവസ്ഥ 400 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിത ശേഖരണം ഈ മത്സ്യങ്ങളെ വംശനാശഭീഷണിയിൽ എത്തിച്ചിരിക്കുന്നു.

അക്വേറിയം മത്സ്യങ്ങളുടെ കയറ്റുമതി-ഇറക്കുമതി കണക്കുകൾ പരിശോധിച്ച്​ തയാറാക്കിയ പഠന പ്രകാരം 2012 ഏപ്രിൽ മുതൽ 2017 മാർച്ച്​ വരെ 2.65 ലക്ഷം സീബ്ര ലോച്ചുകളെ അഞ്ച്​ ഇന്ത്യൻ നഗരങ്ങളിൽ നിന്നായി കയറ്റി അയച്ചിട്ടുണ്ട്​. 16 വ്യത്യസ്​ത വിദേശ രാജ്യങ്ങളിലേക്കാണ്​ ഇവ കയറ്റുമതി ചെയ്​തത്​. അന്താരാഷ്​ട്ര അക്വേറിയങ്ങളിലേക്ക്​ ഇന്ത്യയിൽ നിന്ന്​ പ്രതിദിനം 148 സീബ്ര ലോച്ചുകളാണ്​ കയറ്റി അയക്കപ്പെടുന്നതെന്ന്​ പഠനം സൂചിപ്പിക്കുന്നു.

എന്നാൽ ഇത്​ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ്​ കരുതുന്നത്​. പഠനം നടത്തിയ മഹാരാഷ്​ട്ര കോളജ്​ ഓഫ്​ ആർട്​സ്​ ആൻഡ്​ സയൻസ്​ ആൻഡ്​ കൊമേഴ്​സ്​ മുംബൈയുടെ ജീവശാസ്​ത്ര വിഭാഗവും ചെക്ക്​ യൂനിവേഴ്​സിറ്റി ഓഫ്​ ലൈഫ്​ ​സയൻസസ്​, പ്രാഗ്​ ചെക്ക്​ റിപബ്ലിക്കും ചേർന്ന്​ നടത്തിയ പഠനം വിമാനത്താവളങ്ങളിലെ ഡേറ്റ മാത്രമാണ്​ പഠനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. കടൽമാർഗം കയറ്റി അയക്കപ്പെട്ട മത്സ്യങ്ങളുടെ കണക്കുകൾ കൂടി ഉൾപെടുത്തിയാൽ അത്​ വളരെ കൂടുതൽ ആയിരിക്കും.

കോയ്​ന നദിയിൽ നിന്നും പിടിച്ച്​ കയറ്റി അയക്കുന്ന മത്സരങ്ങളിൽ 60 ശതമാനത്തിനെയും പിടികൂടിയിരിക്കുന്നത്​ പ്രജനനകാലത്താണ്​. ഇത്​ മത്സ്യ സമ്പത്ത്​ സംരക്ഷണം നടപ്പിൽ വരുത്തുന്ന രീതികളിലെ പാളിച്ചകൾക്ക്​ നേരെ വിരൽ ചൂണ്ടുന്നു.

ഇന്ത്യയിലെ വന്യജീവി നിയമങ്ങളിലെ സംരക്ഷണം ലഭിക്കാത്ത ലോച്ചുകൾ അടക്കമുള്ള മറ്റ് ശുദ്ധജല അലങ്കാര മത്സ്യങ്ങൾ കയറ്റുമതി വർധനവ്​ മൂലം നാശത്തി​െൻറ വക്കിലാണ്​. ഇവയുടെ സംരക്ഷണത്തോടൊപ്പം സമൂഹത്തി​െൻറ ഉപജീവന ആവശ്യകതകളെ സംവേദനക്ഷമമായി പരിഹരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു. ക്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ശുദ്ധജലമത്സ്യവിപണിയില്‍ ശാസ്ത്രീയവും നിയമപരവുമായ ഇടപെടല്‍ അനിവാര്യമാണ്.

'പ്രജനന കാലത്ത്​ സീബ്ര ലോച്ച് വ്യാപാരം തുടരുന്ന സമയത്ത്​ മത്സ്യങ്ങൾക്കൊപ്പം കുഞ്ഞുങ്ങളെയും പിടികുടുന്നത്​ ഈ മത്സ്യ വർഗത്തി​െൻറ നാശത്തിലേക്കാണ്​ നയിക്കുക'-പ്രാഗിലെ ചെക്ക് യൂനിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസിലെ ഗവേഷക വിദ്യാർഥിയായ പ്രദീപ് കുംകർ പറഞ്ഞു. മത്സ്യത്തി​െൻറ കൃത്രിമ പ്രജനനം ഇപ്പോൾ ഇല്ലാത്തതിനാൽ ജൈവികമായ പ്രജനനം സംരക്ഷിക്കുക മാത്രമാണ്​ സീബ്ര ലോച്ചിനെ സംരക്ഷിക്കാനുള്ള വഴി.

ഇന്ത്യയി​ലെ കൊൽക്കത്ത, ബംഗളൂരു, മുംബൈ, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിൽ നിന്നാണ്​ ഏറ്റവും കൂടുതൽ സീബ്ര ലോച്ചുകൾ കയറ്റി അയക്കപ്പെടുന്നത്​. കണക്കുകൾ പ്രകാരം കൊൽക്കത്തയാണ്​ മുമ്പിൽ. 73.05 ശതമാനം ഇറക്കുമതിയുമായി സിംഗപ്പൂരാണ്​ ലോകരാജ്യങ്ങളിൽ മുമ്പിൽ നിൽക്കുന്നത്​. നെതർലൻഡ്​സ്​, ജർമനി, തായ്​ലൻഡ്​, ചെക്ക്​ റിപബ്ലിക്​ എന്നിവയും സീബ്ര ലോച്ചിനെ മോശമല്ലാത്ത രീതിയിൽ ഇറക്കുമതി ചെയ്യുന്നു.

പ്രകൃതിസമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ നിയമപരമായ അവ്യക്തതകള്‍ മുതലെടുത്തുകൊണ്ട് സംരക്ഷിത മേഖലകളില്‍ നിന്നും വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടിച്ചെടുത്ത് കൈമാറ്റം ചെയ്യുന്നത് തടയാൻ പല ഭാഗങ്ങളിൽ നിന്നായി ആവശ്യം ഉയർന്ന്​ കഴിഞ്ഞു​.

'അലങ്കാരമത്സ്യങ്ങള്‍' എന്ന പൊതുവായ മേൽവിലാസത്തിൽ കയറ്റി അയക്കുന്നതിനു പകരം മത്സ്യങ്ങളുടെ ഇനം തിരിച്ചുള്ള പട്ടിക, അവ ഏതൊക്കെ ആവാസവ്യവസ്ഥകളില്‍ നിന്നും എപ്പോഴൊക്കെ ശേഖരിച്ചതാണ് തുടങ്ങിയ വിവരങ്ങളോടൊപ്പം സമഗ്രമായി സൂക്ഷിക്കുകയാണ് ഇവയെ സംരക്ഷിക്കാനുള്ള പരിഹാരമാര്‍ഗമായി വിദഗ്​ധർ ചുണ്ടിക്കാട്ടുന്നത്​. ഇതിലൂടെ തനതായ ആവാസവ്യവസ്ഥയില്‍ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന സീബ്ര ലോച്ചസ്​ പോലെയുള്ള ശുദ്ധജല അലങ്കാരമത്സ്യങ്ങളുടെ ചൂഷണം ഒരു പരിധി വരെ തടയാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:western ghatzebra loachfreshwater ornamental fish
News Summary - study show 148 zebra loaches exported per day from Western Ghats to feed global pet trade
Next Story