Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightസംസ്ഥാനതല അന്താരാഷ്ട്ര...

സംസ്ഥാനതല അന്താരാഷ്ട്ര വനദിനാചരണം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
സംസ്ഥാനതല അന്താരാഷ്ട്ര വനദിനാചരണം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
cancel

തിരുവനന്തപുരം :സംസ്ഥാനതല അന്താരാഷ്ട്ര വനദിനാചരണം ചൊവ്വാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷത വഹിക്കും. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍) നിയമിക്കപ്പെടുന്ന 500 വനാശ്രിത പട്ടിക വർഗവിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും.

പട്ടികവഗ വിഭാഗത്തിനെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അവരുടെ പ്രത്യേക നിയമത്തിനായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചത്. കാടറിയുന്ന അവരെത്തന്നെ കാടിന്റെ കാവല്‍ ഏല്‍പിക്കുക എന്നതിലൂടെ അവരുടെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് വനസംരക്ഷണത്തില്‍ നേരിട്ടു പങ്കാളികളാക്കാന്‍ കഴിയും. രാജ്യത്ത് തന്നെ അപൂർവമായ ഒരു നടപടിയാണിത്.

പട്ടിക ജാതി,പട്ടിക വർഗ,പിന്നാക്ക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുള്ള ഉപഹാരം മന്ത്രി കെ.രാധാകൃഷ്ണന്‍ വിതരണം ചെയ്യും.

വനങ്ങളുടെ സംരക്ഷണം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വനമിത്ര അവാര്‍ഡ്, കാവുകളുടെ സംരക്ഷണത്തിനുള്ള ധനസഹായം, വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന പദ്ധതി എന്നിങ്ങനെ ഒട്ടേറെ പദ്ധതികള്‍ കേരളത്തില്‍ വനം വകുപ്പ് നടപ്പാക്കി വരുന്നു.

തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കാവുകളുടെ സംരക്ഷണത്തിനുള്ള ധനസഹായ വിതരണം മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും. ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ഉപഹാര വിതരണം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. പങ്കാളിത്ത വനപരിപാലന പദ്ധതി ഈ വര്‍ഷം കാല്‍ നൂറ്റാണ്ട് തികയുകയാണ്. നിലവില്‍ കേരളത്തിലെ 71503 കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.

വനസംരക്ഷണ സമിതികളുടെയും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇക്കോ ടൂറിസം, കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വനവിഭവ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഈ കുടുംബങ്ങള്‍ക്ക് ജീവനോപാധി നല്‍കുന്നതിനൊപ്പം വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അവരുടെ സേവനം പരോക്ഷമായി ലഭ്യമാവുകയും ചെയ്യുന്നു.പങ്കാളിത്ത വന പരിപാലനം-25വര്‍ഷങ്ങള്‍ എന്നതിന്റെ മുദ്ര മന്ത്രി ജി.ആര്‍.അനില്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ അരണ്യം വനദിന പ്രത്യേക പതിപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശിപ്പിക്കും. ശശി തരൂര്‍ എംപി മുഖ്യാതിഥിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterInternational Forest Day
News Summary - The Chief Minister will inaugurate the state-level International Forest Day tomorrow
Next Story