പർവതാരോഹകർ കീഴടക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി; ഗംഖർ പ്യൂൺസം
text_fieldsമനുഷ്യ പാദ സ്പർശമേൽക്കാത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് 'ഗംഖർ പ്യൂൺസം'.7570 മീറ്ററാണ് ഇതിന്‍റെ ഉയരം. ടിബറ്റിന്‍റെയും ഭൂട്ടാന്‍റെയും അതിർത്തിയിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഈ പര്‍വ്വതത്തിന്‍റെ കൃത്യമായ സ്ഥാനം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 7453 മീറ്റർ ഉയരമുള്ള 'മുച്ചു ചിഷാണ്'ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ആരും കയറാത്ത കൊടുമുടി. മൂന്ന് ആത്മീയ സഹോദരന്മാരുടെ വൈറ്റ് പീക്ക് എന്നാണ് ഗംഖർ പ്യൂൺസത്തിന്‍റെ മറ്റൊരു പേര്.
ഗംഖാർ പ്യൂൺസം കൊടുമുടിയിൽ കയറുന്നതിന് കർശനമായ നിരോധനങ്ങളുണ്ട്. ഇതിനാലാണ് ഈ കൊടുമുടിയിലേക്ക് ആരും കയറാൻ ശ്രമിക്കാത്തത്. ഭൂട്ടാനീസ് ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ഈ പർവതം പവിത്രമാണ്. ദേവന്മാരും ആത്മാക്കളും അവിടെ വസിക്കുന്നുവെന്നാണ് വിശ്വാസം. വർഷങ്ങൾക്ക് മുൻപ് ചില പർവതാരോഹകർ ഇവിടെ കയറാൻ ശ്രമിച്ചിരുന്നു. പക്ഷേ അവർ രണ്ട് പേരും പരാജയപ്പെട്ടു. പിന്നീട് 1996-ൽ ഭൂട്ടാൻ 6,000 മീറ്ററിലധികം ഉയരമുള്ള പർവതങ്ങൾ കയറുന്നത് നിരോധിച്ചു. 1990 ൽ ഒരു കൂട്ടം ജാപ്പനീസ് പർവതാരോഹകർ ഗംഖാർ പ്യൂൺസം കയറാൻ ശ്രമിച്ചത്തിന് അവരുടെ പെർമിറ്റ് റദ്ദാക്കപ്പെട്ടു. പിന്നീട് അവർ 7,535 മീറ്റർ ഉയരമുള്ള ലിയാങ്കാങ് കാംഗ്രി കൊടുമുടി കീഴടക്കി.
മനുഷ്യൻ കയറാത്ത പർവതങ്ങൾ കന്യകകളായ കൊടുമുടികൾ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിൽ ജനവാസമില്ലാത്തതും മനുഷ്യർ കയറാത്തതുമായ നിരവധി കൊടുമുടികൾ ഇന്നും ലോകത്തുണ്ട്. മതപരമായതും അല്ലാത്തതുമായ വിശ്വാസങ്ങളും ആചാരങ്ങളും ഇത്തരം കൊടുമുടികളിലേക്കുള്ള മനുഷ്യന്‍റെ യാത്രകളെ തടയുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പർവ്വതമാണ് ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ നഗാരി പ്രിഫെക്ചറിൽ 6,638 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൈലാസ പർവ്വതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.