മുട്ടിൽ അനധികൃ മരംമുറി : അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എ.കെ ശശീന്ദ്രൻ
text_fieldsവയനാട് മുട്ടിലിൽ അനധികൃതമായി മരം മുറിച്ചുകടത്തിയ സംഭവം അന്വേഷിക്കാനായി നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത് ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കണമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
മരംമുറി കേസിൽ മുന്ന് വനം വകുപ്പ് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തിരുന്നു. ലക്കിടി ചെക്ക് പോസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വി.എസ് വിനേഷ്, മേപ്പാടി റെയിഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.പി രാജു, ലക്കിടി ചെക്ക് പോസ്റ്റ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇ.പി.ശ്രീജിത് എന്നിവരെയാണ് സസ്പെ ന്റ് ചെയ്തത്.
റിട്ട. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പത്മനാഭനും ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.മനോഹരനുമെതിരെ കരട് കാരണം കാണിക്കൽ നോട്ടീസും, കരട് കുറ്റപത്രവും, കുറ്റാരോപണ പത്രികയും തയാറാക്കി. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം അന്വേഷണത്തിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായ കെ.കെ.അജി, (മുട്ടിൽ സൗത്ത് മുൻ വില്ലേജ് ഓഫീസർ), കെ.ഒ സിന്ധു (മുൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ, മുട്ടിൽ സൗത്ത് വില്ലേജ് വയനാട്) എന്നിവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു.
മുൻ സർക്കാരിന്റെ കാലത്ത് വനംവകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മുട്ടിൽ മരംമുറി കേസിലെ പ്രതികളുമായി ഫോൺ സംഭാഷണം നടത്തിയെന്ന് ആക്ഷേപം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. സസ്പെ ന്റ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലവിലുള്ള സർക്കാർ സ്പെഷ്യൽ ഇൻഡവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനപ്രവേശനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.