ഏനാത്ത് കീരത്തിൽ തോട്ടിൽ മാലിന്യം തള്ളുന്നു
text_fieldsഅടൂർ: ഏനാത്ത് കീരത്തിൽ പാലത്തിന് സമീപം തോട്ടിലേക്ക് മാലിന്യം തള്ളുന്നു. വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. തോട്ടിലും കരയിലുമായി ഇവ കുന്നുകൂടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. മഴയായതോടെ ഇവ ചീഞ്ഞ് പകർച്ചവ്യാധിക്ക് ഇടയാക്കും.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സർക്കാർ ത്വരിതപ്പെടുത്തുമ്പോഴാണ് ഇവിടെ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞും മാലിന്യം തള്ളുന്നുണ്ട്. കൂടാതെ കോഴിവിൽന കേന്ദ്രങ്ങളിൽനിന്ന് ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും ഹോട്ടലുകളിൽനിന്ന് ഭക്ഷണാവശിഷ്ടങ്ങളും ഇവിടെയാണ് തള്ളുന്നത്.
മാലിന്യം ഈ ഭാഗത്ത് വലിച്ചെറിയുന്നത് ശിക്ഷാർഹമാണെന്ന് ഏഴംകുളം ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിച്ചതിന്റെ ചുവട്ടിലും കവറിൽ മാലിന്യം തള്ളുന്നുണ്ട്. മാലിന്യം തോട്ടിലേക്ക് ഒഴുകി വരുന്നതുമൂലം വെള്ളവും മലിനമാകുന്നു. ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കണമെന്നും അജൈവമാലിന്യം ഹരിത കർമസേനക്ക് കൈമാറണമെന്നും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബോർഡിന് താഴെയാണ് മാലിന്യം തള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.