Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightറിയാദിൽ ജല...

റിയാദിൽ ജല ഉച്ചകോടിക്ക് തുടക്കം; ജലസ്രോതസ്സുകളുടെ സുസ്ഥിരതക്ക് സംയുക്ത പദ്ധതികൾ വേണം -സൗദി കിരീടാവകാശി

text_fields
bookmark_border
Water summit 2024
cancel
camera_alt

റി​യാ​ദി​ൽ ജ​ല ഉ​ച്ച​കോ​ടി സൗ​ദി കി​രീ​ടാ​വ​കാ​ശി

അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സു​സ്ഥി​ര​ത​ക്ക്​ ലോ​ക രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. റി​യാ​ദി​ൽ ആ​രം​ഭി​ച്ച ‘ഒ​രു ജ​ലം’ അ​ന്താ​രാ​ഷ്​​ട്ര ഉ​ച്ച​കോ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​രു​ഭൂ​വ​ത്ക​ര​ണ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​നി​ലെ ക​ക്ഷി​ക​ളു​ടെ 16ാം സ​മ്മേ​ള​ന​ത്തി​ന് രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഉ​ച്ച​കോ​ടി.

ശു​ദ്ധ​ജ​ല​ത്തി​​ന്‍റെ പ്ര​ധാ​ന പാ​ത്രം ഭൂ​മി​യാ​യ​തി​നാ​ൽ അ​തി​​ന്‍റെ നാ​ശ​വും വ​ര​ൾ​ച്ച​യും കു​റ​ക്കാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണ്​ ഉ​ച്ച​കോ​ടി​യു​ടെ ല​ക്ഷ്യം. ജ​ല​ത്തി​​ന്‍റെ കാ​ര്യ​ത്തി​ൽ ലോ​കം വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. ഇ​ത് മ​നു​ഷ്യ​ജീ​വി​ത​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഒ​ന്നി​ല​ധി​കം പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്നു. ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ജ​ല​ത്തി​​ന്‍റെ അ​ഭാ​വം, മ​രു​ഭൂ​മീ​ക​ര​ണ​ത്തി​​ന്‍റെ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ, മ​നു​ഷ്യ​ജീ​വി​ത​ത്തി​നും സ​മൂ​ഹ​ങ്ങ​ൾ​ക്കും തു​ട​ർ​ന്നു​ള്ള ഭീ​ഷ​ണി എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടും. ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സം​യു​ക്ത പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​ണ്.

2020ൽ ​അ​ധ്യ​ക്ഷ പ​ദ​വി വ​ഹി​ക്കു​​മ്പോ​ൾ ജി20​യു​ടെ വ​ർ​ക്ക് മാ​പ്പി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ മു​ൻ​കൈ​യി​ൽ ആ​ദ്യ​മാ​യി ജ​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ കി​രീ​ടാ​വ​കാ​ശി ചൂ​ണ്ടി​ക്കാ​ട്ടി. 60 രാ​ജ്യ​ങ്ങ​ളി​ലാ​യി 200ല​ധി​കം ജ​ല​പ​ദ്ധ​തി​ക​ൾ​ക്കാ​യി സൗ​ദി 600 കോ​ടി ഡോ​ള​ർ ന​ൽ​കി​യെ​ന്നും ജ​ല​ക്ഷാ​മം നേ​രി​ടാ​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ ദൃ​ഢ​നി​ശ്ച​യ​ത്തെ​യാ​ണ് ജ​ല ഉ​ച്ച​കോ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. വേ​ൾ​ഡ് വാ​ട്ട​ർ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച് ‘വേ​ൾ​ഡ് വാ​ട്ട​ർ ഫോ​റം 2027’ന് ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി ചൂ​ണ്ടി​ക്കാ​ട്ടി.

റി​യാ​ദ് ആ​സ്ഥാ​ന​മാ​യി ഒ​രു അ​ന്താ​രാ​ഷ്​​ട്ര ജ​ല സം​ഘ​ട​ന സ്ഥാ​പി​ക്കു​മെ​ന്ന് സൗ​ദി പ്ര​ഖ്യാ​പി​ച്ച​ത്​ കി​രീ​ടാ​വ​കാ​ശി സൂ​ചി​പ്പി​ച്ചു. ജ​ല വെ​ല്ലു​വി​ളി​ക​ളെ സ​മ​ഗ്ര​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ശ്ര​മ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും സം​യോ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഈ ​സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കും.

അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ജ​ല വെ​ല്ലു​വി​ളി​ക​ൾ​ക്ക് സ​മ​ഗ്ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തും. അ​നു​ഭ​വ​ങ്ങ​ളും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും കൈ​മാ​റു​ന്ന​തും ഈ ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​വും വി​ക​സ​ന​വും വ​ർ​ധി​പ്പി​ക്കു​ന്ന​തും അ​തി​​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ൾ​പ്പെ​ടും. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ടും അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളോ​ടും സ്വ​കാ​ര്യ മേ​ഖ​ല​യോ​ടും ഈ ​സം​ഘ​ട​ന​യി​ൽ ചേ​രാ​ൻ സൗ​ദി ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്നും കി​രീ​ടാ​വ​കാ​ശി പ്ര​സം​ഗ​ത്തി​നൊ​ടു​വി​ൽ പ​റ​ഞ്ഞു.

റി​യാ​ദി​ൽ ആ​രം​ഭി​ച്ച ഉ​ച്ച​കോ​ടി​ക്ക്​ സൗ​ദി അ​റേ​ബ്യ​യെ കൂ​ടാ​തെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ക​സാ​ക്കി​സ്താ​ൻ പ്ര​സി​ഡ​ന്‍റ് കാ​സിം ജോ​മാ​ർ​ട്ട് ടോ​ക​യേ​വ്, ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ജ​യ് ബം​ഗ എ​ന്നി​വ​ർ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ വ​നം, പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജ​ല പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണം, വി​ക​സ​നം, ന​വീ​ക​ര​ണം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​നും വൈ​ദ​ഗ്ധ്യം, അ​നു​ഭ​വ​ങ്ങ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ കൈ​മാ​റ്റം ചെ​യ്യാ​നും ജ​ല​ത്തി​​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ സ​മ​ഗ്ര​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water scarcitySaudi Arabia NewsDesertificationWater summit 2024
News Summary - Water summit begins in Riyadh
Next Story