ഇന്ന് ലോക കണ്ടൽ ദിനം: മറക്കരുത്, കാവലാണ് കണ്ടൽ
text_fieldsവൈപ്പിൻ: ഒരു നൂറ്റാണ്ടിനിടെ കേരളത്തിൽ കുറവുവന്നത് 40 ശതമാനം കണ്ടൽകാടുകൾ. തീരമേഖല പരിപാലന നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്ത് തയാറാക്കിയ തീരമേഖല മാനേജ്മെൻറ് പ്ലാനിലാണ് ഈ കണ്ടെത്തൽ. 700 ചതുരശ്ര കി.മീ. കണ്ടല്‍വനം നിലവിൽ 17 ചതുരശ്ര കി.മീറ്ററിലേക്ക് ചുരുങ്ങിയെന്നാണ് വനംവകുപ്പിെൻറ കണക്ക്. തീരദേശത്തിെൻറ രക്ഷാ കവചവും ജൈവസമ്പത്തിെൻറ അമൂല്യ കലവറയുമായ കണ്ടൽകാടുകൾ അപകടകരമാം വിധമാണ് ഇല്ലാതാകുന്നത്.
തീരദേശത്തിെൻറ സംരക്ഷകൻ
ഉഷ്ണ-മിതോഷ്ണ മേഖലകളിൽ ഉപ്പുവെള്ളമുള്ളതും വേലിയേറ്റവും വേലിയിറക്കവുമുള്ള കടലോരത്തോ പുഴയോരത്തോ അഴിമുഖങ്ങളിലോ വളരുന്ന പ്രതേക്യതരം വനമാണ് കണ്ടൽക്കാടുകൾ. ഉപ്പുകലർന്ന വെള്ളത്തിൽ വളരുന്ന ഇവക്ക് നിത്യഹരിത സ്വഭാവമാണ്. വിവിധതരം മത്സ്യങ്ങൾക്കും ജലജീവികൾക്കും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന ഇവയെ പ്രകൃതിയുടെ നഴ്സറി എന്നാണ് വിളിക്കുന്നത്. മരം, കുറ്റിച്ചെടി, വള്ളിച്ചെടി വിഭാഗത്തിൽപെട്ട കണ്ടൽവനമുണ്ട്.
ഉപ്പുവെള്ളത്തെ വലിച്ചെടുത്ത് ശുദ്ധജലമാക്കാന്‍ ഇവക്ക് കഴിയും. തീരദേശങ്ങളില്‍ കണ്ടൽചെടികള്‍ െവച്ചുപിടിപ്പിക്കുന്നത് സമീപത്തെ കിണറുകളിലെ ഉപ്പുകലര്‍ന്ന വെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കും. പരിസ്ഥിതി ആവാസ വ്യവസ്ഥയുടെ സംരക്ഷകരാണ് കണ്ടലുകള്‍. തീരശോഷണം തടയാന്‍ കണ്ടലുകള്‍ക്കു കഴിയും. കൊടുങ്കാറ്റ്, സൂനാമി, വെള്ളപ്പൊക്കം എന്നിവയിൽനിന്ന് തീരത്തിന് സംരക്ഷണമേകും. മത്സ്യ വർഗങ്ങളിൽ ഒട്ടുമിക്കവയും പ്രജനനം നടത്തുന്നതും ആഹാര സമ്പാദനം നടത്തുന്നതും കണ്ടൽ വനങ്ങളിലാണ്. വേലിയേറ്റ സമയത്ത് കണ്ടൽ പ്രദേശത്തേക്ക് വരുന്ന ഇവയുടെ യൗവനാരംഭ വളർച്ചക്ക് കണ്ടൽ പരിസ്ഥിതി സഹായകമാകുകയും പ്രായമാവുന്നതോടെ കടലിലേക്ക് മടങ്ങുകയും ചെയ്യുന്നു. തീരപ്രദേശത്തെ കണ്ടൽകാടുകൾ ജലത്തിൽനിന്ന് കരപ്രദേശത്തേക്ക് വ്യാപിക്കുന്ന ഉപ്പിെൻറ അംശം തടയുന്നു. ഓരുജലവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിർത്താനും കണ്ടൽ സഹായിക്കും.
നിയമങ്ങൾ പാലിക്കപ്പെടുന്നില്ല
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടൽകാടുകൾ വെട്ടേണ്ട സാഹചര്യം വന്നാല്‍ അതേ അളവില്‍ വെച്ചുപിടിപ്പിക്കണമെന്നാണു നിയമം. ഇത് ഒരിടത്തും പാലിക്കപ്പെടുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഏക്കറുകളോളം കണ്ടൽകാടുകളാണ് വെട്ടിനശിപ്പിച്ചത്. സംസ്ഥാനത്ത് കണ്ടൽവനത്തിെൻറ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുന്നു. ഉടമസ്ഥത ആരുടെ കൈവശമാണെങ്കിലും ഒട്ടേറെ വനം-പരിസ്ഥിതി നിയമങ്ങൾ നഗ്നമായി ലംഘിച്ചാണ് കണ്ടൽകാടുകൾ പിഴുതുമാറ്റുന്നത്.
കൊച്ചിയുടെ തീരമേഖലയിൽ പുതുവൈപ്പിലെയും വല്ലാർപ്പാടത്തെയും കണ്ടല്‍ സാന്നിധ്യത്തിലാണ് കുറവു കണ്ടെത്തിയത്. എറണാകുളത്തെ തീരപ്രദേശങ്ങളിലെല്ലാം പ്രകൃതിദത്ത കണ്ടല്‍ചെടികളുണ്ട്. നാഷനല്‍ സെൻറര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മാനേജ്മെൻറ് സി.എം.എഫ്.ആര്.ഐയുമായി ചേര്‍ന്നുനടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 10 തീരദേശ ജില്ലകളില്‍ ഏറ്റവുമധികം കണ്ടല്‍ ഇനങ്ങളുള്ളത് എറണാകുളത്താണെന്ന് കണ്ടെത്തിയിരുന്നു. ലോകത്ത് 56 ഇനം കണ്ടലുകളുണ്ട്. അവയില്‍ 15 ഇനങ്ങള്‍ കേരളത്തിലുണ്ട്. പുതുവൈപ്പില്‍ എട്ട് ഇനങ്ങള്‍. ഉപ്പട്ടി ഇനമാണ് 75 ശതമാനവും. കാലന് കണ്ടല്‍, ഭ്രാന്തന് കണ്ടല്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ഇനവും കാണാം. പേനക്കണ്ടല്‍, കരക്കണ്ടല് തുടങ്ങി നിര നീളുന്നു.
''മത്തി കേരളം വിടുന്ന ആശങ്ക ഏറെനാളായുണ്ട്. കണ്ടൽകാടുകള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ തിരുതയും കണമ്പും ചെമ്പല്ലിയും നാടുവിടാന്‍ സാധ്യതയേറെ. മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യകാല വളര്‍ച്ചക്ക് ആവശ്യമായ മൂലകങ്ങള്‍ ലഭിക്കുന്നത് കണ്ടല്‍ വളരുന്ന വെള്ളത്തിലാണ്. കണ്ടൽകാടുകള്‍ ഇല്ലാതായാല്‍ ഈ മത്സ്യങ്ങളും സുരക്ഷിത തീരം തേടും. ഭക്ഷ്യസുരക്ഷയെയും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെയുമൊക്കെ അതു ബാധിക്കും'' -കുഫോസ് ഗവേണിങ് കൗണ്‍സില്‍ അംഗവും പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിലെ ഫാം സൂപ്രണ്ടുമായ കെ.കെ. രഘുരാജ് പറയുന്നു.
ഇന്ത്യയിൽ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് സി.ആർ.ഇസഡ് (കോസ്റ്റൽ റെഗുലേഷൻ സോൺ) നിയമത്തിെൻറ വ്യവസ്ഥയുണ്ടെങ്കിലും ശരിയായി നടപ്പാക്കുന്നില്ല. കേരളത്തിെൻറ സാമ്പത്തിക പുരോഗതിക്കും കടൽക്ഷോഭത്തിൽനിന്നുള്ള രക്ഷക്കും മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും കണ്ടൽകാടുകളുടെ സംരക്ഷണം വരുംതലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
പുതുവൈപ്പിൽ രാജ്യാന്തര കണ്ടല്‍ ഗവേഷണ കേന്ദ്രം
കണ്ടലുകളുടെ സംരക്ഷണം പ്രകൃതിയുടെയും ജീവവംശങ്ങളുടെയും നിലനില്പിന് ഏറെ പ്രധാനമാണെന്ന തിരിച്ചറിവില്‍ രാജ്യാന്തര കണ്ടല്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്). കണ്ടല്‍ സമ്പന്നമേഖലയായ പുതുവൈപ്പില്‍ കുഫോസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്റ്റേഷന് രാജ്യാന്തര കണ്ടല്‍ ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് നീക്കം.
അപൂര്‍വ ഇനം കണ്ടല്‍ കന്യാവനങ്ങളുടെ തുരുത്താണ് പുതുവൈപ്പില്‍ 50 ഏക്കറിലായി പരന്നുകിടക്കുന്ന കുഫോസ് ഫിഷറീസ് സ്റ്റേഷന്. സമീപകാലം വരെ 400 ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ വക വന്‍കിട പദ്ധതികള്‍ക്കായി 350 ഏക്കറും അപ്രത്യക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.