ബാലോസര്‍ അപകടത്തിന് പിന്നാലെ മുസ്‍ലിം വിരുദ്ധ പ്രചരണം; അപകടം നടന്നത് വെള്ളിയാഴ്ച, സംഭവ സ്ഥലത്തിനടുത്ത് പള്ളി -ഫാക്ട് ചെക്
text_fieldsഒഡീഷയിലെ ബാലോസര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ വ്യാജ പ്രചരണം. ട്രെയിന്‍ അപകടത്തിന് പിന്നില്‍ മുസ്‌ലിങ്ങളാണെന്നാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നത്. സംഭവം നടന്നത് വെള്ളിയാഴ്ച ആയത് കൊണ്ട് ‘ഇന്നലെ വെള്ളിയാഴ്ച’ എന്ന ഹാഷ് ടാഗോടെയാണ് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. അപകടം നടന്ന സ്ഥലത്തിന്റെ ആകാശ ദൃശ്യത്തില്‍ കാണുന്ന കെട്ടിടം മുസ്‌ലിം പള്ളിയാണെന്നും അതുകൊണ്ട് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ് ദുരന്തത്തിന് ഉത്തരവാദികളെന്നുമാണ് പ്രചരണം നടക്കുന്നത്.
ഫാക്ട് ചെക്
വ്യാജ പ്രചരണം ശക്തമായതോടെ ദേശീയമാധ്യമമായ ‘ദി ക്വിന്റ്’ സംഭവത്തിൽ ഫാക്ട് ചെക് നടത്തുകയായിരുന്നു. പള്ളിയാണെന്ന വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്ന കെട്ടിടം ബഹനങ്കയിലെ ഇസ്‌കോണ്‍ ക്ഷേത്രമാണെന്ന് ദി ക്വിന്റിന്റെ ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തി. ഇത് എഡിറ്റ് ചെയ്ത് മസ്ജിദാക്കിയാണ് മുസ്‌ലിങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഹുന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.
യഥാർഥ കാരണം വെളിപ്പെടുത്തി മന്ത്രി
288 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷയിലെ ബാലോസറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ കാരണവും ഉത്തരവാദികളേയും കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് മന്ത്രിയുടെ പ്രതികരണം.
റെയിൽവേ സേഫ്റ്റി കമീഷണർ അപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിന്റെ കാരണവും അതിന് ഉത്തരവാദികളായവരേയും കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഏഴിന് ബാലോസറിനടുത്ത ബഹാനഗ ബസാറിൽ മൂന്നു ട്രെയിനുകൾ ഒന്നിനു മേൽ ഒന്നായി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 170 കി.മീ വടക്കാണ് രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് അരങ്ങേറിയ ബഹാനഗ ബസാർ. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് (12841), ബംഗളൂരു-ഹൗറ എക്സ്പ്രസ് (12864), ചരക്കുവണ്ടി എന്നിവയാണ് അപകടത്തിൽപെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.