'പികു' സെറ്റിലെ വിചിത്ര അനുഭവം തുറന്നുപറഞ്ഞ് ബച്ചൻ; ദീപിക ഇത്തരക്കാരിയോ എന്ന് നെറ്റിസൺസ്
text_fieldsദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, ഇർഫാൻ ഖാൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ബോളിവുഡ് സിനിമയാണ് പികു. സിനിമയുടെ സെറ്റിലുണ്ടായ വിചിത്രമായ ഒരു അനുഭവമാണ് ബച്ചൻ തെൻറ കോൻ ബനേഗാ ക്രോർപതി എന്ന പരിപാടിക്കിടെ തുറന്നുപറഞ്ഞത്. ദീപിക പദുക്കോൺ, ഫറാ ഖാൻ എന്നിവരാണ് കോൻ ബനേഗാ ക്രോർപതിയിൽ അതിഥികളായി എത്തിയിരുന്നത്. ഷൂജിത് സിർകാർ സംവിധാനം ചെയ്ത പികു മികച്ച വ്യാപാരവിജയവും നിരൂപക പ്രശംസയും ലഭിച്ച ചിത്രമായിരുന്നു.
സെറ്റിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ സംഭവിച്ച ഭക്ഷണ കഥയാണ് ബച്ചൻ പങ്കുവച്ചത്. ദീപിക വലിയ ഭക്ഷണപ്രിയയാണെന്നും അവർ ഒാരോ മൂന്ന് മിനിട്ടിലും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുമെന്നുമാണ് ബച്ചൻ പറയുന്നത്. 'സാധാരണയായി ഒരാൾ ഒരു ദിവസം മൂന്ന് നേരമാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ദീപിക ഓരോ മൂന്ന് മിനിറ്റിലും കഴിക്കാറുണ്ട്'-അമിതാഭ് ബച്ചൻ വീഡിയോയിൽ പറയുന്നു. ഇക്കാര്യം ദീപിക നിഷേധിക്കുന്നില്ല. എന്നാൽ ദീപിക ഒരിക്കൽപ്പോലും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒന്നും തനിക്ക് തന്നിരുന്നില്ല എന്നും ബച്ചൻ പറയുന്നു. എന്നാലിത് ദീപിക നിഷേധിക്കുന്നുണ്ട്. 'ഞാൻ പാത്രം തുറക്കുമ്പോഴെല്ലാം, അമിത് ജി വന്ന് ഞാൻ എന്താണ് കഴിക്കുന്നതെന്ന് വീണ്ടും ചോദിക്കുമായിരുന്നു. അദ്ദേഹമാണ് മിക്കപ്പോഴും ഭക്ഷണം കഴിച്ച് തീർത്തിരുന്നത്'-ദീപിക പറഞ്ഞു.
ദീപിക എന്നോടൊപ്പം ജോലി ചെയ്യുന്നത് ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതുകൊണ്ടാണെന്ന് തുടർന്ന് ഫറാ ഖാൻ കൂട്ടിച്ചേർക്കുന്നു. തുടർന്ന്, അമിതാഭ് ബച്ചൻ ഫറാഖാനോട് അവർ വീട്ടിലുണ്ടാക്കിയ ബിരിയാണി ഒരിക്കലും തനിക്ക് തന്നിരുന്നില്ല എന്നും പറയുന്നുണ്ട്. ഇതിന് താങ്കൾ വെജിറ്റേറിയൻ അല്ലേ എന്നും ബിരിയാണി നോൺവെജ് ആയതുകൊണ്ടാണ് താങ്കൾക്ക് തരാത്തതെന്നും ഫറാഖാൻ പറയുന്നു. അടുത്തതായി ദീപികയും അമിതാഭ് ബച്ചനും 'ദി ഇേൻറൺ' എന്ന സിനിമയുടെ ഹിന്ദി റീമേക്കിലാണ് ഒരുമിച്ച് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.