ബിരിയാണി രുചിക്കാനായി മാത്രം കോഴിക്കോട് എത്തിയ വ്ലോഗർ... അമീരിയെ കൊതിപ്പിച്ച് വീഴ്ത്തിയ തലശ്ശേരി ബിരിയാണി...
text_fieldsനമ്മുടെ തലശ്ശേരി ബിരിയാണി രുചിച്ച് ‘അടിപൊളി’യെന്ന് മാർക്കിടുന്ന അറബ് വ്ലോഗറെ മലയാളിക്ക് മറക്കാനാവുമോ?. മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം മലയാളികളോളം തന്നെ സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുന്ന ഇമാറാത്തി സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമീരിയാണത്. ലോകത്താകമാനം ആരാധകരുണ്ടെങ്കിലും മലയാളിയും മലയാളിയുടെ ഇഷ്ടങ്ങളും എന്നും സ്പെഷലാണ് അമീരിക്ക്.
കേരളീയ ഭക്ഷണവും അറബ് ഭക്ഷണവും ഒരുപോലെ ഇഷ്ടപ്പെടുന്ന ഖാലിദിന് ബിരിയാണിയാണ് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ വിഭവം. അതിൽതന്നെ തലശ്ശേരി ബിരിയാണിയോട് പ്രത്യേക ഇഷ്ടമാണ്. ‘സുബിനോളജി’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ സുബിനാണ് കേരളത്തിലെത്തിയപ്പോൾ ഖാലിദിന്റെ ഇഷ്ടരുചികളിലേക്ക് തലശ്ശേരി ബിരിയാണിയെ കൂട്ടിച്ചേർക്കാൻ കാരണക്കാരനായത്. മലയാളിയുടെ ‘ദേശീയ ഭക്ഷണം’ പൊറോട്ടയും ഖാലിദിന് പ്രിയപ്പെട്ടതാണ്.പാരഗണിലെ ബിരിയാണി രുചിച്ചറിയാനായി മാത്രം ഇദ്ദേഹം കോഴിക്കോട്ടേക്ക് പറന്നെത്തി. മലയാളി ഫുഡ് വ്ലോഗർ ബാസിം പ്ലേറ്റിന്‍റെ കൂടെയാണ് ഇദ്ദേഹം കോഴിക്കോടൻ ബിരിയാണി രുചിച്ചറിയാനെത്തിയത്. ബിരിയാണിക്കൊപ്പം കോഴിക്കോടിന്‍റെ സ്നേഹം നുകർന്നും കേരളവുമായുള്ള യു.എ.ഇയുടെ ആത്മബന്ധം പങ്കുവെച്ചുമാണ് അദ്ദേഹം മടങ്ങിയത്.
കോഴിക്കോടൻ ബിരിയാണിയെക്കുറിച്ചുള്ള അമീരിയുടെ വ്ലോഗിൽ ഹൈദരാബാദി ബിരിയാണി കഴിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളാണ് വന്നത്. അങ്ങനെ അദ്ദേഹം ഹൈദരാബാദിലുമെത്തി. പ്രശസ്തമായ പാരഡൈസ്, ബാവറച്ചി, മാക്സ് കിച്ചനിലെ വെഡിങ് സ്റ്റൈൽ, ഷാ ഗൗസ്, നയാഗ്ര എന്നിവിടങ്ങളിലെ ബിരിയാണികൾ രുചിച്ചറിയുകയും അവയുടെ രുചിപ്പെരുമ ലോകത്തോട് വിളിച്ചുപറയുകയും ചെയ്തു. അതോടൊപ്പം ടെന്നീസ് താരം സാനിയ മിർസയുടെ വീട്ടിൽ പോയി അവരുടെ മാതാവ് തയാറാക്കിയ സ്പെഷൽ ബിരിയാണിയും അമീരി രുചിച്ചറിഞ്ഞു.
ബിരിയാണിയുടെ രുചി തേടി അദ്ദേഹം വീണ്ടും ഇന്ത്യയിലെത്തിയിരുന്നു. ഇത്തവണ മുംബൈയിലാണ് അമീരിയെ കാത്ത് ബിരിയാണി ദമ്മിട്ടത്. അബ്ദുല്ലാസ് ഹലാൽ കാർട്ട്, ഷാലിമാർ, ഡൽഹി ദർബാർ, ജാഫർ ഭായീസ് ഡൽഹി ദർബാർ എന്നിവിടങ്ങളിലെ ബിരിയാണിയും നിത്യാനന്ദിലെ വെജിറ്റേറിയൻ ബിരിയാണിയും അദ്ദേഹം രുചിച്ചറിഞ്ഞു.
5ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരം, നിങ്ങൾക്കും പങ്കെടുക്കാം
മാധ്യമം കുടുംബം പ്രശസ്ത റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിൽ നിങ്ങൾക്കും പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് 5 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്ത്രീക്കും പുരുഷനും ഒരേ കാറ്റഗറിയിലാണ് മത്സരം. പ്രായ പരിധിയില്ല.
പ്രാഥമികഘട്ട മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 150 പേരെ ഉൾപ്പെടുത്തി രണ്ടാംഘട്ട മത്സരം നടത്തും. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി കോഴിക്കോട് ബീച്ചിൽ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കും.
സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവരും സെലിബ്രിറ്റികളും പാചകരംഗത്തെ പ്രമുഖരും വിധികർത്താക്കളായി എത്തുന്ന മത്സരത്തിൽ ഉടൻ രജിസ്റ്റർ ചെയ്യൂ.
മത്സരാർഥികളുടെ സൗകര്യാർഥം മൂന്ന് സിമ്പിൾ ഒപ്ഷനുകളാണ് രജിസ്ട്രേഷനായി ഒരുക്കിയത്. ഇതിൽ കാണുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. അല്ലെങ്കിൽ www.madhyamam.com/dumdumbiriyani ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം. അതുമല്ലെങ്കിൽ നിങ്ങളുടെ ബിരിയാണി പാചകകുറിപ്പ് (എഴുത്ത് /വിഡിയോ), ഫോട്ടോ, അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ 96450 02444 എന്ന വാട്സ് ആപ് നമ്പറിലേക്കും അയക്കാം.
സ്പോൺസർഷിപ്പിനും ട്രേഡ് എൻക്വയറികൾക്കും 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.