വാഴപ്പഴം കഴിച്ചാൽ ചുമയും ജലദോഷവും വരുമോ?
text_fieldsലോകത്ത് ഏറെക്കുറെ എല്ലാവരും ഇഷ്ടപ്പെടുന്നതാണ് വാഴപ്പഴം. കഴിക്കാൻ എളുപ്പമാണെന്നതും നിറയെ പോഷകങ്ങളടങ്ങിയതും ഏതു സീസണിലും ലഭ്യമാകുന്നുവെന്നതുമാണ് വാഴപ്പഴത്തെ പഴവർഗങ്ങൾക്കിടയിൽ വേറിട്ടതാക്കുന്നത്.
ഏതൊരു പഴവർഗത്തെയും പോലെ ഇതിനെ കുറിച്ചും ചില മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട്. പഴം കഴിച്ചാൽ ജലദോഷവും ചുമയും മാറില്ലെന്നതാണ് അതിലൊന്ന്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ന്യൂട്രീഷണിസ്റ്റായ അമിത ഗദ്രെ പറയുന്നത് എന്താണെന്ന് നോക്കാം. പഴങ്ങളല്ല, നമുക്കു ചുറ്റുമുള്ള വൈറസുകളാണ് ജലദോഷവും ചുമയും പരത്തുന്നത് എന്നാണ് അമിത പറയുന്നത്. പൊട്ടാസ്യം, മെഗ്നീഷ്യം, ഫൈബർ, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വാഴപ്പഴം. എളുപ്പം ദഹിക്കുകയും ചെയ്യും.
നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ പ്രത്യേകിച്ച് ജലദോഷമാണെങ്കിൽ വാഴപ്പഴം ശ്ലേഷ്മത്തിന്റെ ഉൽപാദനം വർധിക്കും. എന്നാൽ അവ ഒരിക്കലും രോഗം ഉണ്ടാക്കില്ല. ആസ്ത്മയും അലർജിയും ഉള്ള ആളുകൾ വാഴപ്പഴം കഴിച്ചാൽ ചിലപ്പോൾ അസ്വസ്ഥതകൾ വർധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് നന്നായി പഴുത്തതും തണുപ്പുള്ളതുമായ പഴങ്ങൾ കഴിക്കുമ്പോൾ. ഇക്കാര്യം മാത്രം ശ്രദ്ധിച്ചാൽ പോഷക ഗുണങ്ങളുള്ള വാഴപ്പഴം കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും മറിച്ച് നേട്ടങ്ങൾ ഒരുപാടാണെന്നും അമിത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.