തിളക്കുന്ന എണ്ണയിൽ കൈമുക്കി തെരുവ് കച്ചവടക്കാരി; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
text_fieldsതെരുവിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവരുടെ രുചിക്കൂട്ടുകളും ഭക്ഷണം തയാറാക്കുന്നതിലെ വൈവിധ്യവുമെല്ലാം ആളുകളെ ആകർഷിക്കാറുണ്ട്. വഴിയാത്രക്കാരുടെ ശ്രദ്ധ നേടാൻ ലൈവായി രസകരമായ പൊടിക്കൈകൾ പരീക്ഷിക്കുന്നവരാണ് ഇതിൽ പലരും.
അത്തരത്തിലൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാളിലെ സ്ത്രീയുടെ പാചക വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ. ഇൻസ്റ്റഗ്രാം ഫുഡ് േവ്ലാഗർ വെജീ ബൈറ്റാണ് വിഡിയോ അപ്ലോഡ് ചെയ്തത്. നാസിക്കിലെ ഒരു സ്റ്റാളിൽ വടാ പാവ് തയാറാക്കുന്നതാണ് വിഡിയോയിലുള്ളത്.
ആദ്യം ബണ്ണെടുത്ത്, അത് കീറി ഉരുളക്കിഴങ്ങ് മസാല പുരട്ടി ചീസ് വെച്ച് മടക്കിയ ശേഷം കടലമാവിൽ മുക്കി പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ, തിളക്കുന്ന എണ്ണയിൽ കൈ മുക്കിയാണ് ഇവർ പൊരിച്ചെടുക്കുന്നത്. ഭാവഭേദമൊന്നുമില്ലാതെയാണ് അവരിത് ചെയ്യുന്നത്.
നിരവധി പേരാണ് വിഡിയോ കണ്ട ശേഷം പങ്കുവെച്ചിരിക്കുന്നത്. എന്താണ് ഇതിന്റെ രഹസ്യമെന്നും മാജിക് പഠിച്ചിട്ടുണ്ടോയെന്നുമെല്ലാം കമന്‍റുകളിലൂടെ നിരവധി പേർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.