അൽ ബുസ്താൻ പാലസിന്റെ പാചകപ്പുരയുടെ താക്കോൽ ഇനി മലയാളിയുടെ കരങ്ങളിൽ
text_fieldsരാജകീയ നക്ഷത്ര ഹോട്ടലായ അൽ ബുസ്താൻ പാലസിെൻറ പാചകപ്പുരയുടെ താക്കോൽ ഇനി മലയാളിയുടെ കരങ്ങളിൽ. എറണാകുളം കളമശ്ശേരി സ്വദേശി അനൂപ് അഷ്റഫാണ് ഹോട്ടലിലെ എക്സിക്യൂട്ടിവ് ഷെഫ് ആയി ചുമതലയേറ്റത്. ഇൗ തസ്തികയിലെത്തുന്ന ആദ്യ മലയാളിയെന്ന ബഹുമതിയും അനൂപിനാണ്. 18 വർഷം മുമ്പാണ് ഹോട്ടൽ രംഗത്ത് േജാലിയാരംഭിക്കുന്നത്. കേരളത്തിലും മറ്റു വിദേശരാജ്യങ്ങളിലുമായി 13 വർഷം ജോലി ചെയ്ത ശേഷം അഞ്ചുവർഷം മുമ്പാണ് റസ്റ്റാറൻറ് ഷെഫായി അൽ ബുസ്താൻ പാലസിലെത്തുന്നത്. എക്സിക്യൂട്ടിവ് ഷെഫ് തസ്തികയിലേക്ക് ലഭിച്ച സ്ഥാനക്കയറ്റം അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് അനൂപ് പറഞ്ഞു.
പിതാവിൽനിന്നാണ് അനൂപിന് ഭക്ഷണത്തോടുള്ള താൽപര്യം പകർന്നുകിട്ടുന്നത്. അവധി ദിവസങ്ങളിൽ അടുക്കളയിൽ കയറുന്ന പിതാവിനെ സഹായിക്കാൻ താനും കൂടുമായിരുന്നെന്ന് അനൂപ് പറയുന്നു. കളമശ്ശേരി ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനശേഷമാണ് ഹോട്ടൽ രംഗത്തെ കരിയറിന് തുടക്കമാകുന്നത്. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ മൂന്നു വർഷം അപ്രൻറീസ്ഷിപ് ചെയ്തു. തുടർന്ന് മലേഷ്യയിലും കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്തു. മിഡിലീസ്റ്റിൽ സൗദിയിലാണ് ആദ്യം ജോലി ചെയ്തത്. തുടർന്ന് ദോഹയിൽ റിറ്റ്സ് കാർട്ടന് കീഴിലുള്ള ഹോട്ടലിലേക്ക് മാറി. അവിടെ നിന്നാണ് റിറ്റ്സ് കാർട്ടൻ ഗ്രൂപ്പിെൻറതന്നെ നടത്തിപ്പ് ചുമതലയിലുള്ള അൽ ബുസ്താനിലേക്ക് റസ്റ്റാറൻറ് ഷെഫായി വരുന്നത്. പശ്ചിമേഷ്യയിലെ ജോലി തെൻറ കരിയർ വികസിപ്പിക്കാൻ ഏറെ സഹായിച്ചതായി അനൂപ് പറഞ്ഞു. പല രാജ്യക്കാരുമായുള്ള ഷെഫുമാർക്ക് ഒപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചു. ഇതുവഴി അവരുടെ ഭക്ഷണ രീതികൾ, ഗുണങ്ങൾ ഒക്കെ പഠിക്കാൻ സാധിച്ചു.
അൽ ബുസ്താൻ പാലസിൽ ആറ് റസ്റ്റാറൻറുകളാണ് ഉള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 72 ഷെഫുമാരും 25 സ്റ്റ്യൂവാർഡുമാരുമാണ് അനൂപിന് കീഴിലുള്ളത്. റസ്റ്റാറൻറുകൾക്ക് ഒപ്പം മുറികളിലേക്കുള്ള സർവിസും ചുമതലയിലുണ്ട്. ഇതിന് പുറമെ വിവാഹ പാർട്ടികളുടെ ചുമതലയുമുണ്ട്. കോവിഡ് കാലത്തിന് മുമ്പ് നിരവധി ഒമാനി വിവാഹങ്ങളാണ് ഇവിടെ നടന്നിരുന്നത്.
ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡിങ്ങുകളും നടന്നിട്ടുണ്ട്. ഹോട്ടൽ മൊത്തമായി വാടകക്ക് എടുത്ത് നടത്തുന്ന ഇന്ത്യൻ വിവാഹ ആഘോഷങ്ങളിൽ ഭക്ഷണത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. അൽ ബുസ്താൻ പാലസിലെ സിഗ്നേച്ചർ വിഭവത്തെ കുറിച്ച ചോദ്യത്തിന് ലാമ്പ് ശുവ ക്രോക്കറ്റൈസ് എന്നായിരുന്നു മറുപടി. തനത് ഒമാനി വിഭവമായ ആട്ടിറച്ചി കൊണ്ടുള്ള ഷുവയെ സ്പാനിഷ് വിഭവമായ ക്രോക്കറ്റൈസിലേക്ക് പരിവർത്തിപ്പിച്ചതാണ് ഇത്. ഇതുവരെയുള്ള കരിയറിൽ സനത് ജയസൂര്യ, ബ്രയൻ ലാറ, വിശ്വനാഥ് ആനന്ദ്, തെലുങ്ക് സിനിമ നടൻ രാം ചരൺ, ജയറാം തുടങ്ങിയ സെലിബ്രിറ്റികൾക്ക് ഭക്ഷണം തയാറാക്കി നൽകിയതിന് അഭിനന്ദനങ്ങൾ ലഭിച്ചതായും അനൂപ് പറയുന്നു.
റസ്റ്റാറൻറിലെ മെനുവിെൻറ അന്തിമ തീരുമാനം അനൂപിേൻറതാണ്. ഒാരോ മൂന്ന് മാസം കൂടുേമ്പാഴും മെനുവിൽ മാറ്റം വരുത്തും. ഒാരോ റസ്റ്റാറൻറിലെയും ഷെഫുമായി ഒരുമിച്ചിരുന്ന് ആലോചനയും ഭക്ഷണം രുചിച്ചുനോക്കലും നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഷെഫ് ജോലിയിലേക്ക് കടന്നുവരുന്നവരോട് അനൂപിന് പറയാനുള്ളത് ഇതിനെ ജോലിയായി കണക്കിലെടുക്കരുതെന്നാണ്. അഭിനിവേഷം ഉള്ളവർക്ക് മാത്രമാണ് മുന്നോട്ടു പോകാൻ സാധിക്കുക. ആദ്യ കാലങ്ങളിൽ അടുക്കളയിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇതിനെ പോസിറ്റിവ് ആയി കണക്കാക്കണം. സമയത്തിന് വീട്ടിൽ പാകാൻ സാധിക്കണമെന്നില്ല. അർപ്പണബോധത്തോടെ മുന്നോട്ടുപോയാൽ ഇൗ രംഗത്ത് നേട്ടങ്ങളുണ്ടാവുകതന്നെ ചെയ്യുമെന്നും അനൂപ് പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.