ഒമ്പതുകാരൻ ഒരു മണിക്കൂറിൽ ഉണ്ടാക്കിയത് 172 വിഭവങ്ങൾ
text_fieldsഒരു മണിക്കൂറിനുള്ളിൽ 172 വിഭവങ്ങളൊരുക്കി ഒമ്പതു വയസ്സുകാരൻ റെക്കോഡിട്ടു. ചെന്നൈയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ഹയാൻ അബ്ദുല്ലയാണ് ഈ കുട്ടിെഷഫ്. ഒരു മണിക്കൂറിൽ രണ്ടു തരം ബിരിയാണിയും പായസവും ജ്യൂസും ഉൾപ്പെടെയുള്ള വിഭവങ്ങൾ തയാറാക്കിയാണ് ഹയാൻ ഏഷ്യ ബുക്ക് ഓഫ് െറക്കോഡിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും കയറിയത്.
പയ്യോളി സ്വദേശി ഹഷ്നാസ് അബ്ദുല്ലയുടെയും ഫറോക്ക് സ്വദേശി പി.വി. റഷയുടെയും മകനാണ് ഹയാൻ അബ്ദുല്ല. അമ്മയോടൊപ്പം മൂന്നര വയസ്സു മുതൽ പാത്രം കഴുകാൻ തുടങ്ങിയതാണ് അടുക്കളബന്ധം. ഷെഫ് കോട്ട് വാങ്ങിക്കൊടുത്ത് അമ്മയാണ് ഹയാെൻറ പാചകതാൽപര്യം പുറത്തുകൊണ്ടുവന്നത്. ചെറിയ വിഡിയോ െചയ്ത് തുടങ്ങിയ പാചകം പിന്നീട് ഹയാന് ഹരമാവുകയായിരുന്നെന്ന് മാതാവ് റഷ പറഞ്ഞു.
കുടുംബം ചെന്നൈയിൽ സ്ഥിരതാമസമാണ്. ചെെന്നെ ഷെർവുഡ് ഹാൾ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഹയാൻ. മുത്തശ്ശിയിൽനിന്നാണ് പാചകം പഠിച്ചത്. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിൽ ഒരുക്കിയ പാചക വിഡിയോകൾ ഉൾക്കൊള്ളിച്ച് 2017 മുതൽ ഹയാൻ ഡെലീഷ്യസി എന്ന യൂട്യൂബ് ചാനലും പ്രവർത്തിക്കുന്നുണ്ട്.
പൈലറ്റാകാൻ ആഗ്രഹിക്കുന്ന ഹയാന് പക്ഷേ, പാചകം വിട്ടൊരു കളിയില്ല. അതോടൊപ്പം വയലിൻ വായിക്കുന്നതിലും നൃത്തം െചയ്യുന്നതിലും സന്തോഷം കണ്ടെത്തുന്നു. ഒരു പാസ്ത ബാർ തുടങ്ങുന്നതും എല്ലാ ആളുകളെയും പാസ്ത പ്രേമികളാക്കുന്നതുമാണ് ഹയാെൻറ സ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.