പുതുമയായി 'പാചക വാചകം'
text_fieldsമനാമ: 'മാസ്റ്റർ ഷെഫ്'പാചക മത്സരം അവതരിപ്പിച്ച പുതുമയായിരുന്നു 'പാചക വാചകം'എന്ന ഫൈനൽ റൗണ്ട്. പാചക കലയിൽ മാത്രം വൈദഗ്ധ്യം തെളിയിക്കുന്ന പതിവ് മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി വാചകമികവും പരിഗണിക്കുന്നതായിരുന്നു ഈ റൗണ്ട്.
പാചക മാമാങ്കം റൗണ്ടിൽ മത്സരിച്ച 50 പേരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. തങ്ങളുണ്ടാക്കിയ വിഭവത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ഏഴുപേരും സ്റ്റേജിൽനിന്ന് അവതരണം നടത്തുന്ന ഈ റൗണ്ട് ആവേശകരമായി.
ആരൊക്കെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരെന്ന് മുൻകൂട്ടി പ്രഖ്യാപിക്കാതെ, ഓരോ ഫൈനലിസ്റ്റിനെ വീതം സ്റ്റേജിലേക്ക് വിളിക്കുകയായിരുന്നു. അടുത്തത് ആരാണെന്ന് അറിയാത്തതിനാൽ, 50 പേരുടെയും നെഞ്ചിടിപ്പ് ഉയരുകയും ആകാംക്ഷ നിറഞ്ഞുനിൽക്കുകയും ചെയ്ത നിമിഷങ്ങളാണ് ഫൈനൽ റൗണ്ട് സമ്മാനിച്ചത്. ഈ റൗണ്ടിലെ മികവുകൂടി കണക്കിലെടുത്താണ് മൂന്നു വിജയികളെ തിരഞ്ഞെടുത്തത്.
വിജയികൾക്ക് കൈനിറയെ സമ്മാനം
മനാമ: വിജയികൾക്ക് കൈനിറയെ സമ്മാനം നൽകിയാണ് മാസ്റ്റർ ഷെഫ് പാചക മത്സരം സമാപിച്ചത്. ഒന്നാം സ്ഥാനം നേടിയ ആൻസി ജോഷിക്ക് ഷെഫ് പിള്ള മെമെന്റോ സമ്മാനിച്ചു. ഒന്നാം സമ്മാനമായ ഹൈസെൻസ് ടി.വിയും ഫിഫ ലോകകപ്പ് ടിക്കറ്റും ഹൈസെൻസ് ബ്രാൻഡ് മാനേജർ സുധീഷ് ശ്രീധരനും ഈസി കുക്ക് സ്പോൺസർ ചെയ്ത സമ്മാനം ഡോളി ജോർജും സമ്മാനിച്ചു.
രണ്ടാം സ്ഥാനം നേടിയ ലീമ ജോസഫിന് ഷെഫ് പിള്ള മെമെന്റോയും ഹൈസെൻസ് ബ്രാൻഡ് മാനേജർ സുധീഷ് ശ്രീധരൻ ഹൈസെൻസ് ടി.വിയും കലൈഫാത്ത് കൺസ്യൂമർ ഡിവിഷൻ ജനറൽ മാനേജർ എം. ഷിബു ബോഷ് ഹോം അപ്ലയൻസസ് ഏർപ്പെടുത്തിയ സമ്മാനവും നൽകി.
മൂന്നാം സ്ഥാനം നേടിയ നൂർജഹാന് ഷെഫ് പിള്ള മെമെന്റോയും ഹൈസെൻസ് ബ്രാൻഡ് മാനേജർ സുധീഷ് ശ്രീധരൻ ഹൈസെൻസ് ടി.വിയും കലൈഫാത്ത് കൺസ്യൂമർ ഡിവിഷൻ ജനറൽ മാനേജർ എം. ഷിബു ബോഷ് ഹോം അപ്ലയൻസസ് ഏർപ്പെടുത്തിയ സമ്മാനവും നൽകി.
പ്രോത്സാഹന സമ്മാനം നേടിയ സമീറ നൗഷാദ്, ശ്രീജിത്ത് ഫറോക്ക്, ജയശ്രീ ശ്രീകുമാർ, ഫാത്തിമ ഫഹ്മിദ ഫിറോസ് എന്നിവർക്ക് ബോഷ് ഹോം അപ്ലയൻസസ് സ്പോൺസർ ചെയ്ത സമ്മാനം ജമാൽ ഇരിങ്ങൽ, സഈദ് റമദാൻ, ജലീൽ അബ്ദുല്ല, എം.എം. സുബൈർ എന്നിവർ സമ്മാനിച്ചു.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും മാളൂസ് നൽകുന്ന ഗിഫ്റ്റ് ഹാമ്പറും മാസ നൽകുന്ന ഗിഫ്റ്റ് ബോക്സും സമ്മാനമായി ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.