അറബ് മണ്ണിൽ തലശ്ശേരിക്കാരന്റെ രുചി വിപ്ലവം
text_fieldsതലശ്ശേരിയുടെ രുചി വിപ്ലവങ്ങൾ രക്തത്തിൽ അലിഞ്ഞുചേർന്ന സുബിൻ മഷ്ഹൂദ് എന്ന സുബിനോളജിയുടെ ഭക്ഷണമഹാത്മ്യത്തിന്റെ നീണ്ട വിശേഷങ്ങൾ ഏറെ ഹൃദ്യമാണ്. യു.എ.ഇയിൽ ജനിച്ചുവളർന്ന് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തീകരിച്ചിരിക്കുമ്പോഴാണ് തനിക്കും കുടുംബത്തിനും ഊന്നു വടിയെന്നപോൽ താങ്ങായിരുന്ന ഉപ്പയുടെ വിയോഗം. ഉപ്പയെ പുണർന്നു മാത്രം ഉറങ്ങിയിരുന്ന സുബിനെ ഇത് ഏറെ മാനസികമായി തളർത്തി.
എന്നാൽ, ഉമ്മയുടെ സാമീപ്യവും കരുതലും അതിലുപരി തണലു നഷ്ടപ്പെട്ട മക്കൾക്കുമേൽ നിഴലുവിരിക്കാൻ ഉമ്മ കാണിച്ച താൻ പോരിമയും എല്ലാം എളുപ്പം വീണ്ടെടുക്കാൻ സഹായിച്ചു. ഉമ്മയുടെ തനത് തലശ്ശേരി വിഭവങ്ങളോടുള്ള മുഹബ്ബത്ത് സുബിനെ ഒരു ഭക്ഷണപ്രിയനാക്കി മാറ്റിയിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം ചെയ്യാൻ എറണാകുളത്തെത്തിയ സുബിനെ അറേബ്യൻ കഫ്തീരിയക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചതും ഇതേ ഘടകം തന്നെയാണ്.
കൊച്ചിയിലെ ഭക്ഷണങ്ങളൊന്നും തെല്ലും തൃപ്തിപ്പെടുത്താതെ വന്നപ്പോഴാണ് സുബിൻ പഠനത്തിനിടക്കും അങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്. ഇന്നും കൊച്ചിക്കാരിൽ പലർക്കും ഡി അറേബ്യൻ കഫ്തീരിയ ഓർമ്മകളിൽ സുപരിചിതമാണ്. അത്രയും വലിയ സ്വീകാര്യത ഡി അറേബ്യൻ കഫ്തീരിയ ചെറിയ കാലഘട്ടം കൊണ്ട് നേടിയെടുത്തിരുന്നു.
എന്നാൽ, വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അറേബ്യൻ കഫ്തീരിയയുടെ അമരക്കാരനായ സുബിന് നിശബ്ദ പങ്കാളിയായി തിരികെ യു.എ.ഇയിലേക്ക് മടങ്ങുകയെ തരമുണ്ടായിരുന്നുള്ളൂ. പിന്നീട് ഫുഡ് ഇൻഡസ്ട്രിയിലെ ഡിപ്ലോമ ഈ ലെവൽ ടു കിച്ചൻ, ഇറ്റാലിയൻ പിസ, ഇന്റർ മീഡിയറ്റ് അമേച്വർ- അമേരിക്കൻ ചീസ്, ബിസിനസ് കൺസൾട്ടൻസി തുടങ്ങിയ വിശദമായ അക്കാദമിക് പഠനശാഖകൾ കരസ്ഥമാക്കി ദുബൈയിൽ സ്വന്തമായി റസ്റ്റാറന്റ് കൺസൾട്ടൻസി ഫേമിന് രൂപം നൽകി.
സ്വതന്ത്രമായ (unpaid) വിഭവ വിശേഷങ്ങളും പാചക ദൃശ്യങ്ങളുമായി സുബിൻ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തര സാന്നിധ്യമാവുകയായിരുന്നു. ഫുഡ് വ്ലോഗിംങിലൂടെ ഇവർ വരുമാനം ആഗ്രഹിച്ചിരുന്നില്ല. പണം വാങ്ങി ഭക്ഷണപ്പെരുമ വിളമ്പുന്നതിൽ സുബിൻ അതൃപ്തി പ്രകടിപ്പിച്ചു. 14 വർഷത്തോളമായി ഫുഡ് ഇൻഡസ്ട്രിയിൽ ഇടതടവില്ലാതെ പ്രവർത്തിച്ചു വരികയും സുബിനോളജി എന്നൊരു ഐഡന്റിറ്റി പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ ഇടക്ക് സൗത്ത് ഇന്ത്യയിലെ വലിയ ഫുട്ബാൾ വ്ലോഗറായ irfanview മായി കൈകോർക്കാനായത് സുബിന്റെ കരിയറിലെ വലിയ നാഴികക്കല്ലായി.
പിന്നീട് യു.എ.ഇ അറേബ്യൻ ഇൻഫ്ലുൻസറായ ഖാലിദ് അൽ അമേരി മലയാളി ഇൻഫ്ലുൻസർസിനിടയിൽനിന്നും സുബിനെ തിരഞ്ഞെടുത്ത് അദ്ദേഹത്തിന്റെ 14 ദിവസത്തെ കേരള സന്ദർശനത്തിന് നേതൃവാഹകനാക്കിയത് മറ്റൊരു മാസ്മരിക അടയാളപ്പെടുത്തലായി. റസ്റ്റാറന്റ് കൺസൾട്ടൻഡ്, ഫുഡ് വ്ലോഗർ, കണ്ടന്റ് ക്രിയേറ്റർ തുടങ്ങി നിരവധി മേഖലകളിൽ ഒരേസമയം നിലയുറപ്പിച്ച സുബിൻ രുചിയുടെ സകലമാന വർത്തമാനങ്ങളിലും വരവറിയിച്ചു കഴിഞ്ഞു. തീൻമേശയുടെ പരിഷ്കരണത്തിൽ മുദ്രകുത്തപ്പെട്ട പരിഷ്കർത്താവായി മാറാനുള്ള പോരാട്ടത്തിലാണ് മിസ്റ്റർ ഫുഡി സുബിനോളജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.