മണിക്കൂറിൽ തയാറാക്കിയത് 249 കപ്പ് ചായ; ഗിന്നസ് റെക്കോഡിലിടം നേടി ദക്ഷിണാഫ്രിക്കൻ വനിത
text_fieldsകേപ്ടൗൺ: മണിക്കൂറിൽ 249 കപ്പ് ചായ തയാറാക്കി ഗിന്നസ് റെക്കോഡിലിടം നേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ വനിതയായ ഇംഗാർ വാലന്റൈൻ. റൂയിബോസ് ചായയാണ് ഇതിനായി തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കയിലെ സ്പാലത്തസ് ലീനിയറിസ് കുറ്റിച്ചെടിയുടെ ഇലകളുപയോഗിച്ചാണ് ചുവന്ന നിറത്തിലുള്ള ഔഷധച്ചായ നിർമിക്കുന്നത്. വനിലയും സ്ട്രോബെറിയും ഉൾപ്പെടെ മൂന്ന് രുചിക്കൂട്ടുകളടങ്ങിയതാണിത്.
മിനിറ്റിൽ നാല് കപ്പ് ചായകളാണ് തയാറാക്കിയത്. സഞ്ചാരവും റൂയിബോസ് ചായയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം 2018 ലുണ്ടായ കാട്ടുതീയുടെ ആഘാതത്തിൽ ഭവനരഹിതരായ വുപ്പർത്തൽ ജനതയുടെ വീണ്ടെടുപ്പിനായുള്ള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ചായ തയാറാക്കിയത്.
വിദ്യാർഥികളും നാട്ടുകാരുമടങ്ങുന്ന ചായ പ്രേമികൾ ഇതിനായി ഇംഗറിനെ സഹായിച്ചു. ഗിന്നസ് റെക്കോഡിലിടം നേടിയതിൽ ഏറെ സന്തോഷവതിയാണെന്ന് ഇംഗാർ വാലന്റൈൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.