പാറ്റയുടെ പാൽ സൂപ്പർ ഭക്ഷണമോ? ഗവേഷകരുടെ അഭിപ്രായം ഇതാണ്...
text_fieldsഏറ്റവുമധികം പോഷകഗുണങ്ങളുള്ള ഭക്ഷണസാധനങ്ങളാണ് സൂപ്പർ ഫുഡുകൾ. ബെറി, നട്സ്, ഇലക്കറികൾ എന്നിവയെല്ലാം സൂപ്പർ ഫുഡുകളുടെ കൂട്ടത്തിൽ പെട്ടതാണ്. ഇപ്പോൾ ക്രോക്കോച്ച് മിൽക്കും(പാറ്റയുടെ പാൽ) സൂപ്പർ ഫുഡുകളുടെ കൂട്ടത്തിൽ ഉൾപ്പെട്ടതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
കേൾക്കുമ്പോൾ നെറ്റി ചുളിയാമെങ്കിലും സംഗതി സത്യമാണെന്നാണ് ഗവേഷകരുടെ വാദം. മാത്രമല്ല ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പോഷകഗുണമുള്ള പദാർഥങ്ങൾ അടങ്ങിയിട്ടുണ്ട് ക്രോക്കോച്ച് മിൽക്കിൽ എന്നാണ് ഗവേഷകർ പറയുന്നത്.
എരുമയുടെ പാലിൽ നിന്ന് കിട്ടുന്നതിനെക്കാൾ മൂന്ന് മടങ്ങ് ഊർജം ഇതിനുണ്ടെന്നാണ് ജേണൽ ഓഫ് ദ ഇന്റർനാഷനൽ യൂനിയൻ ഓഫ് ക്രിസ്റ്റലോഗ്രഫിയിൽ പറയുന്നത്. സസ്തനികളിൽ ഏറ്റവും പോഷകഗുണങ്ങളുള്ള പാൽ എരുമയുടെതാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. മാത്രമല്ല, പശുവിന്റെ പാലിൽനിന്ന് കിട്ടുന്നതിനേക്കാൾ നാലു മടങ്ങ് പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ക്രോക്കോച്ച് പാലിൽ എന്നും അവർ വിശദീകരിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്, ഗ്ലൈക്കോസിലേറ്റഡ് ഷുഗർ, അവശ്യ ഫാറ്റി ആസിഡുകളായ ഒലിക്, ലിനോലെയിക് ആസിഡുകൾ(കോശങ്ങളുടെ വളർച്ചക്ക് അനിവാര്യമാണിത്) എന്നിവയും ക്രോക്കോച്ച് മിൽക്കിൽ ആവശ്യത്തിലേറെ അടങ്ങിയിട്ടുണ്ടത്രെ.
കിട്ടാൻ വലിയ ബുദ്ധിമുട്ടാണെങ്കിലും ക്രോക്കോച്ച് മിൽക്ക് പലതിനും പകരമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം. അതേസമയം, നിലവിൽ ക്രോക്കോച്ച് മിൽക്ക് മനുഷ്യന് കഴിക്കാൻ പറ്റുമെന്ന് കണ്ടെത്തിയിട്ടില്ല. അതിന്റെ ഗവേഷണം തുടരുകയാണ്. വിഷബാധയേൽക്കാനും അലർജിയുണ്ടാകാനുള്ള സാധ്യതയുമാണ് ഈ പാല് മനുഷ്യർക്ക് കഴിക്കാൻ ബുദ്ധിമുട്ടാകുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റ് ആയ കനിക മൽഹോത്ര പറയുന്നു. ഇനി സുരക്ഷിതമാണെന്ന് കണ്ടെത്തിയാലും ഗർഭിണികൾക്കും കുട്ടികൾക്കും സെൽഫിഷ് അലർജിയുള്ളവർക്കും ഇത് ഉപയോഗിക്കാനാകില്ലെന്നും കനിക മൽഹോത്ര ചൂണ്ടിക്കാട്ടുന്നു.
ക്രോക്കോച്ച് മിൽക്ക് മറ്റ് പ്രോട്ടീൻ സ്രോതസ്സുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നത് അതിന്റെ അതുല്യമായ പോഷക ഘടന മൂലമാണെന്നും അവർ പറയുന്നു. പ്രസവിക്കുന്ന പാറ്റകളിൽ നിന്നാണ് പാൽ ശേഖരിക്കുക. പസഫിക് ബീറ്റിൽ ഇനത്തിൽ പെട്ട പാറ്റയിൽ നിന്നാണ് പാൽ ലഭിക്കുക.
പസിഫിക് ബീറ്റില്‍ കോക്ക്‌റോച്ചുകളില്‍ പെണ്‍പാറ്റകള്‍ കുഞ്ഞുങ്ങള്‍ക്കായി ഉത്പാദിപ്പിക്കുന്നതാണ് പാല്‍ പോലുള്ള ദ്രാവകമാണിത്. പാറ്റകള്‍ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ അവയുടെ വയറ്റിൽ മഞ്ഞകലർന്ന പദാർത്ഥം രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാറ്റയെ കൊല്ലാതെ തന്നെ വയറ്റില്‍ നിന്നും എല്ലാ പോഷകങ്ങളും ശേഖരിക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയിലില്‍ 54 ദിവസം പ്രായമായ പാറ്റയെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.