ഫ്രിഡ്ജിൽ വെച്ച ചോറ് കളയരുതേ; ഏറെ ആരോഗ്യപ്രദമെന്ന് വിദഗ്ധർ
text_fieldsചോറ് ബാക്കിവന്നാൽ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മിക്കവരുടെയും ശീലം. ചിലപ്പോൾ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും. ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പറയാറുള്ളത്. എന്നാൽ ഫ്രിഡ്ജിൽ വെക്കുന്ന ചോറ് ഏറെ ആരോഗ്യഗുണങ്ങളുള്ളതാണെന്നാണ് വിദഗ്ധർ പറയുന്നത്. അതതു ദിവസം പാകം ചെയ്യുന്ന ചോറിനേക്കാൾ ഗുണമുള്ളതാണത്രെ അത്. ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതൽ ആരോഗ്യപ്രദമായി മാറും.
മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് ഇൻഡക്സും താരതമ്യേന കുറവായിരിക്കും. പ്രമേഹ രോഗികൾക്ക് ഏറെ ഫലപ്രദമാണിത്. 12 മുതൽ 24മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും. ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് ന്യൂട്രിഷ്യൻ വിദഗ്ധനായ രാൾസ്റ്റൻ ഡിസൂസ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാൽ വൻകുടൽ അർബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു.
മാത്രമല്ല, ഫ്രിഡ്ജിൽ വെച്ച ചോറ് എളുപ്പം ദഹിക്കുകയും ചെയ്യും. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഭാരം കുറക്കാനും ഇത്തരം ചോറ് സഹായിക്കും. ഫ്രിഡ്ജിൽ വെച്ച ചോറ് വീണ്ടും തിളപ്പിക്കുമ്പോൾ അതിന്റെ ഗുണങ്ങൾ നഷ്ടപ്പെടില്ലെന്നും ഇദ്ദേഹം പറയുന്നു. ഇനി ഫ്രിഡ്ജിൽ വെച്ച ചോറ് കളയുന്നവർ രണ്ടുവട്ടം ചിന്തിക്കുമല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.