Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightതണുപ്പിനെ വരവേൽക്കാൻ...

തണുപ്പിനെ വരവേൽക്കാൻ ബദാം മിൽക്ക്, ചൂടോടെ‌

text_fields
bookmark_border
തണുപ്പിനെ വരവേൽക്കാൻ ബദാം മിൽക്ക്, ചൂടോടെ‌
cancel

നമ്മുടെ ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ബദാം. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയതാണിത്. ദിവസവും ഓരോ ബദാം കഴിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങളെല്ലാം കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്.

ബദാം മിൽക്ക് പണ്ട് കാലം മുതൽ തന്നെയുള്ള ഡ്രിങ്ക് ആണ്. ഇതു നമുക്ക് ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം. പാലും ബദാമും കുങ്കുമപ്പൂവും എല്ലാം ചേർത്തുണ്ടാക്കുന്ന രുചികരമായൊരു ഡ്രിങ്ക്. പഞ്ചസാരക്ക് പകരം തേൻ ചേർത്തും ഇത് കഴിക്കാവുന്നതാണ്.

ചേരുവകൾ:

  • ബദാം-15 എണ്ണം
  • പാൽ -2 കപ്പ് (500ml)
  • പഞ്ചസാര -2 ടേബിൾ സ്പൂൺ
  • കുങ്കുമപ്പൂ -ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം:

ആദ്യമായി ബദാം 4-5 മണിക്കൂർ വെള്ളത്തിൽ ഇട്ടു വെക്കുക. ഒരു പാനിലേക്ക് പാൽ ഒഴിച്ച് നന്നായി തിളപ്പിക്കണം. ബദാം തൊലി കളഞ്ഞു കുറച്ചു പാലിൽ അരച്ചെടുക്കണം. അരച്ചെടുത്ത മിശ്രിതം പാലിലേക്ക് ചേർത്ത്‌ വീണ്ടും 10 മിനുട്ട്‌ തിളപ്പിച്ചെടുക്കണം. അതിലേക്ക് കുങ്കുമപ്പൂ ചേർത്ത് കുറുക്കി എടുക്കണം. തീ ഓഫ് ചെയ്തു നുറുക്കിയ ബദാം ചേർത്ത്‌ സെർവ് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Almond milk
News Summary - Almond milk, warm to welcome the cold
Next Story