പഞ്ചസാരയും പശുവിൻ പാലും ചേർക്കാതെ കിടിലൻ കാരറ്റ് ഷേക്ക്
text_fieldsക്ഷീണം അകറ്റുന്ന ഷേക്കുകളിൽ മുന്നിട്ടു നിൽക്കുന്നതാണ് കാരറ്റ് ഷേക്ക്. മിൽക്ക് ഷേക്കിെൻറ രുചി പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമാണ്. ഈ ചൂട് കാലത്ത് പ്രത്യേകിച്ച് നല്ല തണുപ്പോടെ ഷേക്ക് കിട്ടിയാൽ കുടിക്കാത്തവർ വിരളം. കാരറ്റിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്.
കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആൻറി ഓക്സിഡൻറുകളും ആണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. സാധാരണയായി പഞ്ചസാരയും പശുവിൻ പാലും ചേർത്തുണ്ടാക്കുന്ന കാരറ്റ് ഷേക്കിനെ കുറച്ച് വ്യത്യസ്തമായ രുചിയിൽ ഹെൽത്തി ആയി ഉണ്ടാക്കിയെടുത്താലോ?
ചേരുവകൾ:
- കാരറ്റ് - 2
- ശർക്കര - 2
- ഏലക്ക - 1
- തേങ്ങാ പാൽ - 2 ഗ്ലാസ്
- കസ്കസ് (ബേസിൽ സീഡ്) - 1 ടേബിൾസ്പൂൺ
- ഉപ്പ് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
കസ്കസ് വെള്ളത്തിൽ ഇട്ടു മാറ്റി വെക്കുക. കാരറ്റ് ഒരു നുള്ള് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ശർക്കര കുറച്ചു വെള്ളത്തിൽ തിളപ്പിച്ചു സിറപ്പ് രൂപത്തിൽ ആക്കി എടുക്കുക. ശേഷം അരിച്ചെടുക്കുക. ഒരു ഗ്രൈൻഡറിലേക്കു കാരറ്റും ശർക്കര ലായനിയും ഏലക്കായും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം കസ്കസ് ഇട്ടു കൊടുത്ത് ഇളക്കികൊടുക്കാം. നമ്മുടെ ഹെൽത്തി കാരറ്റ് ഷേക്ക് റെഡി ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.