Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2021 8:00 PM IST Updated On
date_range 15 Sept 2021 7:34 PM ISTസ്ട്രോബെറി പിസ്ത സ്പെഷ്യൽ
text_fieldsbookmark_border
ചേരുവകൾ:
- സ്ട്രോബെറി: 20 എണ്ണം
- പിസ്ത: ഒരു കപ്പ്
- പാൽ: 500 മി.ലി.
- ജെലാറ്റിൻ: 10 ഗ്രാം
- പഞ്ചസാര: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ പാൽ ഒഴിച്ച് ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര, തണുത്ത വെള്ളത്തിൽ കുതിർത്തു വെച്ച ജെലാറ്റിൻ എന്നിവ ചേർത്തിളക്കി പാൽ തിളച്ച് വരുമ്പോൾ തീ ഓഫാക്കി വെക്കുക. സ്ട്രോബെറി കുറച്ച് പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. തയാറാക്കി വെച്ച പാലിന്‍റെ ചൂട് പോയശേഷം മാത്രം സ്ട്രോബെറി മിക്സ് ചേർത്തിളക്കുക.
ചൂട് പാലിൽ ചേർത്താൽ പാൽ പിരിഞ്ഞു പോകും. സ്ട്രോബെറിക്ക് പുളിയുള്ളത് കൊണ്ടാണ് പാലിന്‍റെ ചൂട് പോയതിന് ശേഷം സ്ട്രോബെറി ചേർത്തിളക്കാൻ പറയുന്നത്. പുഡിങ് മോൾഡിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുകളിൽ ചോപ്ഡ് പിസ്ത കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story