സപ്ലൈകോയുടെ ഓണക്കിറ്റിൽ കുടുംബശ്രീയുടെ ശർക്കര വരട്ടിയും ചിപ്സും
text_fieldsതിരുവനന്തപുരം: ഇത്തവണ ഓണത്തിന് സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡുടമകൾക്ക് സൈപ്ലകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരവും. കിറ്റിൽ ഉൾപ്പെടുത്താനുള്ള നൂറ് ഗ്രാം വീതമുള്ള ശർക്കര വരട്ടിയും ചിപ്സും നൽകുന്നത് കുടുംബശ്രീയാണ്.
സപ്ലൈകോയിൽനിന്ന് 5.41 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്ക് ലഭിച്ചു. സംരംഭകർ തയാറാക്കിയ ശർക്കര വരട്ടിയുടെ പതിനേഴ് ലക്ഷം പാക്കറ്റുകളും ചിപ്സിെൻറ 16,060 പായ്ക്കറ്റുകളും സപ്ലൈകോക്ക് കൈമാറി. കരാർ പ്രകാരം വിതരണം ചെയ്യാൻ ബാക്കിയുള്ളത് എത്തിക്കാനുള്ള പ്രവർത്തനങ്ങളും ഈർജിതമാക്കി.
പാക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 29.12 രൂപയാണ് സപ്ലൈകോ സംരംഭകർക്ക് നൽകുന്നത്. സംരംഭകർ ഡിപ്പോയിൽ ഉൽപന്നങ്ങൾ എത്തിക്കുന്ന മുറക്ക് നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം നൽകും. കുടുംബശ്രീക്ക് കീഴിലെ ഇരുന്നൂറിലേറെ കാർഷിക സൂക്ഷ്മസംരംഭ യൂനിറ്റുകളാണ് ഉൽപന്നങ്ങൾ തയാറാക്കുന്നത്.
ജില്ല മിഷൻ അധികൃതരുടെ പിന്തുണയോടെ സംസ്ഥാനത്ത് സൈപ്ലകോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കുള്ള ഉൽപന്ന വിതരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഉൽപന്നങ്ങൾ തയാറാക്കുന്നതിന് രണ്ടര ലക്ഷത്തിലേറെ വനിത കർഷക സംഘങ്ങളിൽ നിന്നുള്ള നേന്ത്രക്കായ സംഭരണവും കാര്യക്ഷമമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.