വിദേശ സഞ്ചാരികളെ ആകർഷിച്ച് അൽഉലയിലെ ഈത്തപ്പഴ ലേലം
text_fieldsതബൂക്ക്: അൽഉല പൗരാണിക കേന്ദ്രത്തിൽ നടക്കുന്ന ഈന്തപ്പഴ ലേലം ഇവിടം സന്ദർശിക്കാനെത്തുന്ന വിദേശ സഞ്ചാരികളെ ആകർഷിക്കുന്നു. ‘രുചി നമ്മുടെ അഭിമാനം’ എന്ന ശീർഷകത്തിൽ നടക്കുന്ന മേളയുടെ ഭാഗമായാണ് ഇൗത്തപ്പഴ ലേലം. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് മേള കാണാൻ വരുന്നത്.
ലേലം പലർക്കും കൗതുകമായി. ഈത്തപ്പഴത്തിെൻറ തരങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും പഠിക്കുന്നത് ഒരു അനുഭവമാണെന്ന് സന്ദർശകർ പറഞ്ഞു. വിവിധയിനം ഈത്തപ്പഴങ്ങൾ പ്രദർശനത്തിലുണ്ട്. ബർണി, മബ്റൂം ഇനങ്ങളാണ് അൽഉല ഗവർണറേറ്റ് പരിധിയിലെ തോട്ടങ്ങളിൽ വിളയുന്ന പ്രസിദ്ധമായ ഈത്തപ്പഴങ്ങൾ.
നവംബർ 11 വരെ എല്ലാ ആഴ്ചയും വെള്ളി, ശനി ദിവസങ്ങളിൽ ഇൗത്തപ്പഴ മേളയുണ്ടാകും. അൽഉല റോയൽ കമീഷനാണ് സംഘാടകർ. വിവിധ പ്രാദേശിക, അന്തർദേശീയ വിപണികളിൽ ഈത്തപ്പഴം വിൽക്കുന്നതിനുള്ള മത്സരാവസരങ്ങൾ സൃഷ്ടിക്കാനും ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുന്നതിൽ രാജ്യത്തിെൻറ പങ്ക് വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.