വേനലിൽ ശരീരം തണുപ്പിക്കാം; ആയുർവേദത്തിലൂടെ
text_fieldsനമ്മുടെ ഈ ചെറിയ ബഹ്റൈനിൽ വേനൽക്കാലം എന്നു പറയുമ്പോൾ പ്രധാനമായും ഹ്യൂമിഡിറ്റി തന്നെയാണ്. അസുഖങ്ങൾ പല രൂപത്തിലുമെത്തും. കാരണം, ശരീരത്തിന് ഒരു പരിധിയിൽ കൂടുതൽ താപം താങ്ങാനാകില്ല. ശരീരം തണുപ്പിക്കാൻ ആയുർവേദത്തിൽ ചില വഴികളുണ്ട്.
1) ഭക്ഷണം
ചൂടുകാലത്തു കഴിവതും മസാലകൾ ഉപേക്ഷിക്കുക (കുരുമുളക്, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, എന്നിവയും കുറക്കുക). ശരീരതാപം ഉയർത്തുന്ന മാംസാഹാരങ്ങൾ ഒഴിവാക്കുക. ഇവ ദഹനത്തെ കുറക്കും.
2) ശീതള പാനീയം
കൃത്രിമ പാനീയങ്ങൾ, സോഡാ, പുളിപ്പുള്ള പഴവർഗങ്ങൾ കൊണ്ടുള്ള സ്മൂത്തികൾ തുടങ്ങിയവയെല്ലാം ഒഴിവാക്കുക ഇവ ദാഹനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല ടോക്സിനുകൾ ഉൽപാദിപ്പിക്കുകയും ചെയ്യും. കരിക്കിൻ വെള്ളം, സംഭാരം തുടങ്ങിയ പാനീയങ്ങൾ വളരെ നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. ചൂടിൽ നിന്ന് കയറിവന്ന് ഒരു കാരണവശാലും തണുത്തവെള്ളം അഥവാ ഐസ് ഇട്ട ജ്യൂസ് കുടിക്കാൻ പാടില്ല.
3) കുളിക്കുന്നത്
എണ്ണതേച്ചുള്ള കുളി ശരീരത്തെ തണുപ്പിക്കാൻ വളരെ നല്ലതാണ്.
ദിവസവും റൂം ടെമ്പറേച്ചർ വെള്ളത്തിൽ രണ്ടു തവണയെങ്കിലും കുളിക്കുക.
4) വസ്ത്രം
അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ-ശാന്തിഗിരി ആയുർവേദ ചികിത്സാലയത്തിൽ താഴെ പറയുന്ന ആയുർവേദ ചികിത്സകൾ ലഭ്യമാണ്
1) ശിരോധാര
2) തലപൊതിച്ചിൽ
3) തളം
4) തക്രധാര
5) കഷായധാര
6) ശീതളതൈലം കൊണ്ടുള്ള വിവിധതരം ഉഴിച്ചിലുകൾ.
7) മുഖലേപം
8) വിരേചന ചികിത്സ
തയാറാക്കിയത്: (മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ-ശാന്തിഗിരി ആയുർവേദിക് സെന്റർ, ഹിദ്ദ്ലെ ഡോ. അതുല്യ
ഉണ്ണികൃഷ്ണൻ ആണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.