Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightപച്ചക്കറികളും...

പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കാം

text_fields
bookmark_border
പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കാം
cancel

മ​സ്ക​ത്ത്: റ​മ​ദാ​ൻ മാ​സ​ത്തി​ൽ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ധാ​രാ​ളം ക​ഴി​ക്ക​ണ​മെ​ന്നും റൂ​വി ബ​ദ​ർ സ​മ ഹോ​സ്പി​റ്റ​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ, ഡ​യ​ബ​റ്റോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ബ​ഷീ​ർ. റ​മ​ദാ​നി​ൽ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ ഇ​ഫ്താ​റി​ന്‍റെ​യും അ​ത്താ​ഴ​ത്തി​ന്‍റെ​യും ഇ​ട​യി​ൽ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ചു​രു​ങ്ങി​യ​ത് മൂ​ന്നു​ലി​റ്റ​ർ വെ​ള്ള​മെ​ങ്കി​ലും ഉ​ള്ളി​ൽ എ​ത്തി​യി​രി​ക്ക​ണം. ഇ​ൻ​സു​ലി​ൻ എ​ടു​ക്കു​ന്ന​വ​രും വി​വി​ധ രോ​ഗ​ങ്ങ​ളു​ള്ള​വ​രും റ​മ​ദാ​നു മു​മ്പു​ത​ന്നെ ഡോ​ക്ട​റെ​ക്ക​ണ്ട്, നോ​മ്പെ​ടു​ക്കാ​ൻ ആ​രോ​ഗ്യാ​വ​സ്ഥ അ​നു​യോ​ജ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ഇ​ത്ത​രം രോ​ഗി​ക​ൾ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടി​യി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് വ​ൻ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഓ​രോ വ​ർ​ഷ​വും ഇ​ത്ത​രം നി​ര​വ​ധി കേ​സു​ക​ൾ വ​രാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​മേ​ഹ രോ​ഗി​ക​ൾ റ​മ​ദാ​നു​മു​മ്പ് ഡോ​ക്ട​റെ​ക്ക​ണ്ട് മ​രു​ന്ന് ഡോ​സു​ക​ൾ ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. റ​മ​ദാ​നി​ൽ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ധാ​രാ​ളം ക​ഴി​ക്ക​ണം.

ഭ​ക്ഷ​ണ​ത്തി​ൽ മ​ധു​ര​ത്തി​ന്‍റെ അ​ള​വ് കു​റ​ക്ക​ണം. മ​ധു​രം ധാ​രാ​ളം വെ​ള്ളം വ​ലി​ച്ചെ​ടു​ക്കും. അ​തി​നാ​ൽ മ​ധു​രം അ​ധി​കം ക​ഴി​ക്കു​ന്ന​ത് ദാ​ഹം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും. പ​ച്ച​ക്ക​റി​ക​ൾ ധാ​രാ​ളം ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യ​ക​മാ​വും.

നോ​മ്പു​കാ​ല​ത്ത് വ്യാ​യാ​മ​ങ്ങ​ൾ നി​ർ​ത്തി​വെ​ക്ക​രു​ത്. പ​തി​വു​ള്ള വ്യാ​യാ​മ​ങ്ങ​ൾ റ​മ​ദാ​നി​ലും ചെ​യ്യു​ക. ന​ട​ത്ത​ത്തി​നും മ​റ്റ് സാ​ധാ​ര​ണ വ്യാ​യാ​മ​ങ്ങ​ൾ​ക്കും രാ​ത്രി​കാ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. റ​മ​ദാ​നി​ൽ ഒ​ന്നി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നോ​മ്പു​തു​റ​ക്കു​മ്പോ​ൾ പ​ല​രും ധാ​രാ​ളം ഭ​ക്ഷ​ണം ഒ​ന്നി​ച്ചു​ക​ഴി​ക്കാ​റു​ണ്ട്. ഇ​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണ്.

നോ​മ്പു​തു​റ​ക്കു​മ്പോ​ൾ ല​ളി​ത​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ക. സാ​ല​ഡു​ക​ൾ, പ​ഴ വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യാ​ണ് ഇ​ഫ്താ​ർ സ​മ​യ​ത്ത് ക​ഴി​ക്കേ​ണ്ട​ത്. ക​ട്ടി​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ക​ഴി​ക്കു​ക. അ​ത്താ​ഴ​വും ന​ല്ല രീ​തി​യി​ൽ ക​ഴി​ക്ക​ണം. അ​ൾ​സ​ർ, മൈ​ഗ്രേ​ൻ, മൂ​ത്രാ​ശ​യ​ക്ക​ല്ല് എ​ന്നി​വ​യു​ള്ള​വ​ർ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും ഡോ. ​ബ​ഷീ​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramdanhealth care
News Summary - ramdan; health care
Next Story