Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightബിരിയാണിയുടെ ഉദ്ഭവം...

ബിരിയാണിയുടെ ഉദ്ഭവം ജഹാംഗീറിന്റെ കാലത്തോ അവധിലെ രാജാവിന്റെ കാലത്തോ?

text_fields
bookmark_border
ബിരിയാണിയുടെ ഉദ്ഭവം ജഹാംഗീറിന്റെ കാലത്തോ അവധിലെ രാജാവിന്റെ കാലത്തോ?
cancel

കൊൽക്കത്ത: ഇന്ത്യക്കാരുടെ ഭക്ഷണ മെനുവിലെ പ്രിയതാരമായ ബിരിയാണിയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള ചർച്ചയും ബിരിയാണിപോലെ ആസ്വാദ്യകരമാണ്. രുചികരമായ ചോറും മാംസവും കഴിച്ചാൽ മാത്രം പോരാ അതിന്റെ ഉദ്ഭവവും പദോൽപ്പത്തിയും പരിണാമവും ചരിത്രപരതയും മനസ്സിലാക്കാനായാൽ മാത്രമേ ഇന്ത്യയിൽ ഏറ്റവുമധികമാളുകൾ ഓർഡർ ചെയ്യുന്ന വിഭവം മുഴുവനായി ആസ്വദിക്കാനാവൂ എന്നാണ് അതിന്റെ വേരുകൾ പരിചയപ്പെടുത്തുന്നവരുടെ പക്ഷം.

ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഡിസംബർ 29ന് കൊൽക്കത്ത റോവിംഗ് ക്ലബ്ബിൽ സംഘടിപ്പിച്ച ‘മാംസൗദനം ടു സെർ ബിരിയാൻ’ എന്ന പ്രഭാഷണം മുഗൾ സാമ്രാജ്യത്തിൽ നിന്നാണ് വിഭവത്തിന്റെ ഉദ്ഭവം കണ്ടെത്തിയത്.

പാചക ചരിത്ര ഗവേഷകനായ നീലാഞ്ജൻ ഹജ്‌റ, പുരാണ ഗ്രന്ഥങ്ങളിലൂടെയും ചരിത്ര സ്രോതസ്സുകളിലൂടെയും ബിരിയാണിയുടെ കഥ തേടി 1606ലെത്തി. ഇന്ത്യൻ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്റെ ഓർമക്കുറിപ്പുകൾ ‘ജഹാംഗീർനാമയിൽ’ നിന്ന് ഹജ്റ ഉദ്ധരിച്ചു: ‘മുഇസുൽമുൽക്ക് എനിക്ക് ഒരു പാത്രം ബിരിയാണി കൊണ്ടുവന്നു. ഞാനത് ആവേശത്തോടെ കഴിക്കാൻ പോകുകയായിരുന്നു. അപ്പോഴാണ് യുദ്ധത്തിന്റെ വാർത്ത വന്നത്. ബിരിയാണി കഴിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് കേട്ടയുടനെ ഞാൻ ഒരു വായ്ക്കുള്ളത് എടുത്ത് കഴിച്ചു’. ഇന്ത്യയുടെ ചരിത്രത്തിൽ ബിരിയാണിയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശമാണിതെന്ന് ഗവേഷകൻ പറയുന്നു. മകൻ അമീർ ഖുസ്രുവിന്റെ കലാപ​ത്തെ അടിച്ചമർത്തുന്ന തിരക്കിലായിരുന്നു ജഹാംഗീർ.

യുദ്ധങ്ങൾക്കിടയിലും ബിരിയാണിക്ക് ചക്രവർത്തിമാരെ പ്രലോഭിപ്പിക്കാൻ കഴിയുമെന്നത് ശ്രദ്ധേയമാണ്. ബിരിയാണി കഴിക്കുന്നത് ഉപേക്ഷിച്ച് കിരീടം ഉറപ്പിക്കുന്നതിനുള്ള കൂടുതൽ നിർണായകമായ കാര്യങ്ങളിൽ ഏർപ്പെട്ടതിന്റെ ‘നിരാശ’ ജഹാംഗീറിന് അനഭവപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ബിരിയാണിയെ ചൊല്ലിയുള്ള പോരാട്ടം ഇവിടെയും അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരോട് ചോദിക്കു​മ്പോൾ ധാരാളം സിദ്ധാന്തങ്ങളുണ്ട്. നവാബ് വാജിദ് അലി ഷായുടെ കൊച്ചുമകനായ ഷഹൻഷാ മിർസ, ചക്രവർത്തിയായ അസഫുദ്ദൗലയുടെ കാലത്തെയും 1784ൽ ലഖ്‌നൗവിലെ ‘അവധ് ബിരിയാണി’യെക്കുറിച്ചു പറയുന്നതായി ചൂണ്ടിക്കാണിക്കുന്നു.

‘അന്ന് ലക്നോവിൽ ഭയങ്കരമായ ക്ഷാമം ഉണ്ടായി. ചക്രവർത്തി തന്റെ ആളുകൾക്ക് ജോലി നൽകുന്നതിനായി ഒരു കെട്ടിടം നിർമിക്കാൻ തീരുമാനിച്ചു. കൂലിപ്പണിക്കാർക്കുള്ള ഭക്ഷണത്തിനുള്ള വ്യവസ്ഥകളും അദ്ദേഹം ഉണ്ടാക്കി. വലിയ പാത്രങ്ങളിൽ പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, കുങ്കുമം എന്നിവ ചേർത്ത് കുഴച്ച് ഒരു പാളി അടച്ച് അടച്ച് പാകം ചെയ്തു. ഒരു ദിവസം ജോലി പരിശോധിക്കുന്ന അദ്ദേഹം സുഗന്ധം മണക്കുകയും അത് മെച്ചപ്പെടുത്താൻ തന്റെ പാചകക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. പച്ചക്കറികൾക്ക് പകരം മാംസം നൽകിക്കൊണ്ട് അവർ അത് മെച്ചപ്പെടുത്തി -മിർസ പറയുന്നു. മിർസയുടെ അഭിപ്രായത്തിൽ ബിരിയാണിയുടെ ഉദ്ഭവം അതാണ്.

അതേസമയം, 3,000 വർഷത്തിലേറെയായി മാംസവും അരിയും സംയോജിപ്പിച്ച് കഴിക്കുന്നുണ്ടെന്ന് ഊന്നിപ്പറയുന്ന നീലാഞജൻ ഹജ്റ ബൃഹദാരണ്യക ഉപനിഷദത്തിൽനിന്ന് അത് ഉദ്ധരിക്കുകയും ചെയ്തു. ‘ഇത് മാംസൗദന എന്ന വിഭവത്തെക്കുറിച്ച് സംസാരിക്കുന്നു. ഓദന എന്നാൽ അരി, പിന്നെ മാംസവും. പുത്രനെ ജനിപ്പിക്കാൻ കാളയുടെ മാംസം, അരി, നെയ്യ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവം ആളുകൾ കഴിക്കണമെന്ന് ശ്ലോകം ഉപദേശിക്കുന്നു’- അദ്ദേഹം പറഞ്ഞു.

‘ഏതു ജനപ്രിയ ഭക്ഷണത്തിനും അത് ബിരിയാണിയോ മാഗിയോ ആകട്ടെ, സങ്കൽപ്പിക്കപ്പെടുന്ന ഒരു നീണ്ട ചരിത്ര വിവരണമുണ്ട്. ജഹാംഗീറോ വാജിദ് അലി ഷായോ ബിരിയാണി കഴിച്ചോ എന്ന് എനിക്ക് ഉറപ്പില്ല. അവർ തീർച്ചയായും പുലാവ് കഴിച്ചിരിക്കും. അത് അത്യാധുനികവും കുലീനവുമായ ഒരു വിഭവമാണ്. താരതമ്യേന ബിരിയാണി ജനങ്ങൾക്കുള്ള ഒരു വിഭവമാണ്’ -സാംസ്കാരിക ചരിത്രകാരനായ ജയന്ത സെൻഗുപ്ത അതിന്റെ മറ്റൊരു വശം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biryanidebateJahangir
News Summary - Jahangir’s reign or Awadhi court? Debate rages over biryani’s roots
Next Story