Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഅ​ട​ക്ക ചു​ണ​ങ്ങ...

അ​ട​ക്ക ചു​ണ​ങ്ങ എളുപ്പത്തിൽ തയാറാക്കാം

text_fields
bookmark_border
adakka chunanga
cancel
camera_alt

അ​ട​ക്ക ചു​ണ​ങ്ങ

ചേ​രു​വ​ക​ൾ:

  • പ​ച്ച​രി -മു​ക്കാ​ൽ ക​പ്പ് (കു​തി​ർ​ത്തു ​പൊ​ടി​ച്ച​ത്)
  • ശ​ർ​ക്ക​ര -ര​ണ്ടോ മൂ​ന്നോ എ​ണ്ണം പാ​വാ​ക്കി മാ​റ്റി​വെ​ക്കു​ക
  • പ​ഴം -ചെ​റു​പ​ഴം ര​ണ്ടെ​ണ്ണം (മി​ക്​​സി​യി​ൽ അ​ടി​ച്ച​ത്
  • ഏ​ല​ക്ക -ഒ​ന്നോ ര​ണ്ടോ പൊ​ടി​ച്ചു​വെ​ക്കു​ക
  • വെ​ളി​ച്ചെ​ണ്ണ -വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്.

ത​യാ​റാ​ക്കു​ന്ന വി​ധം:

പു​ട്ടു​ണ്ടാ​ക്കു​ന്ന പാ​ക​ത്തി​ൽ പൊ​ടി​ച്ചു​വെച്ച അ​രി​പ്പൊ​ടി​യി​ലേ​ക്ക്​ അ​ടി​ച്ചു ​വെ​ച്ച പ​ഴ​വും ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് ശ​ർ​ക്ക​ര പാ​വു​കാ​ച്ചി​യ​ത് ഇ​ളം​ചൂ​ടോ​ടെ ചേ​ർ​ത്ത് കു​ഴ​ക്കു​ക. കൂ​ട്ട് അ​ധി​കം ലൂ​സാ​ക്ക​രു​ത്. ച​പ്പാ​ത്തി​മാ​വി​ന്‍റെ പ​രു​വ​ത്തി​ൽ വേ​ണം.

ഇ​ത്​ കു​റ​ച്ചു​നേ​രം ക​ഴി​ഞ്ഞ ​ശേ​ഷം കൈ​വെ​ള്ള​യി​ൽ ഇ​ട്ട് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി വെ​ളി​ച്ചെ​ണ്ണ തി​ള​ച്ചു​ വ​രു​മ്പോ​ൾ അ​തി​ലേ​ക്ക്​ ഇ​ട്ട് ബ്രൗ​ൺ നി​റ​മാ​കു​മ്പോ​ൾ വ​റു​ത്തു​കോ​രി മാ​റ്റി​വെ​ക്കു​ക. ന​ല്ല ക്രി​സ്​​പി​യാ​യി കി​ട്ടു​ന്ന അ​ട​ക്ക ചു​ണ​ങ്ങ വാ​യു​ ക​ട​ക്കാ​ത്ത പാ​ത്ര​ത്തി​ൽ ഇ​ട്ടു​​വെച്ചാ​ൽ ഒ​ന്നോ ര​ണ്ടോ മാ​സം വ​രെ കേ​ടു​കൂ​ടാ​തെ ഉ​പ​യോ​ഗി​ക്കാം.

സീമ അനിൽ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodadakka chunangaeid dish
News Summary - adakka chunanga how to make
Next Story