ബേക്കറി സ്റ്റൈൽ പ്ലം കേക്ക് തയാറാക്കാം
text_fieldsക്രിസ്തുമസിന് ബേക്കറികളിൽ നിന്ന് വാങ്ങുന്ന രുചികരമായ പ്ലം കേക്ക് വീട്ടിൽ തയാറാക്കാം
ചേരുവകൾ:
- ഗോതമ്പ് മാവ് / മൈദ - 1 1/4 കപ്പ്
- ബട്ടർ - 2/3 കപ്പ് (റൂം ടെമ്പറേച്ചറിൽ)
- പഞ്ചസാര - 3/4 കപ്പ് പ്ലസ്
- പഞ്ചസാര - 1/2 കപ്പ് (പഞ്ചസാര കാരമലൈസ് ചെയ്യാൻ)
- വെള്ളം - 1/2 കപ്പ്
- ബേക്കിങ് പൊടി - 1 1/4 ടീസ്പൂൺ
- മുട്ട - 2 എണ്ണം
- വാനില എസെൻസ് -1 ടീസ്പൂൺ
- കറുവപ്പട്ട പൊടി - 1/4 ടീസ്പൂൺ
- ഏലക്ക പൊടി - 1/4 ടീസ്പൂൺ
- ജാതിക്ക പൊടി - 1/4 ടീസ്പൂൺ
- ഗ്രാമ്പുപൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ഒരു നുള്ള്
സോക്കിങ്:
- ഓറഞ്ച് ജ്യൂസ് ഫ്രഷായി പിഴിഞ്ഞത്
- ട്യൂട്ടിഫ്രുട്ടി, കിസ്മിസ്, ചെറി - 2 ടേബിൾസ്‌പൂൺ വീതം
- ഇഞ്ചി ഗ്രേറ്റ് ചെയ്തത് - 1/4 ടീസ്പൂൺ
- ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് - 1/2 ടീസ്പൂൺ
- കാഷ്യു പൊട്ടിച്ചത് - 3 ടേബിൾസ്പൂൺ
തയാറാക്കുന്നവിധം:
സോക്കിങ്
ഓറഞ്ച് ജ്യൂസിൽ ട്യൂട്ടിഫ്രുട്ടി, കിസ്മിസ്, ചെറി പ്രൂൺ, ഇഞ്ചി, ഓറഞ്ച് തൊലി ഗ്രേറ്റഡ് എന്നിവ സോക് ചെയ്ത് ആറു മണിക്കൂർ ഫ്രിഡ്ജിൽ അടച്ചുവെക്കുക.
കാരമലൈസേഷൻ
ഒരു കപ്പ് പഞ്ചസാര എടുത്ത് ഒരു പാനിൽ ഒരു ഡ്രോപ്പ് വെള്ളം ചേർത്ത് ചൂടാക്കി മെൽറ്റ് ചെയ്യുക കാരമലൈസ് ആകണം. എന്നിട്ട് ഇതിലേക്ക് സൂക്ഷിച്ച് പതുക്കെ മെല്ലെ ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക (കൈ സൂക്ഷിക്കണേ). എന്നിട്ട് ഇളകി നല്ല സിറപ്പ് പരുവമാകുക. ഓഫ് ആക്കി മാറ്റിവെക്കുക.
കേക്ക്
ഒരു വലിയ നോൺ സ്റ്റിക്ക് അഥവാ അലൂമിനിയം പാത്രം അകത്ത് ഒരു ട്രേയോ കമത്തിയ പ്ലേറ്റോ വെച്ച് ലോ ഫ്ലൈമിൽ ചൂടാകാൻ വെക്കുക. പ്രീ ഹീറ്റ് ചെയ്യുക. ഒരു കേക്ക് പാൻ ബട്ടർ പേപ്പറിട്ട് റെഡിയാക്കുക. ബട്ടറും പഞ്ചസാരയും നന്നായി മിക്സിയിൽ ബീറ്റ് ചെയ്യുക. ഇതിലേക്ക് ഓരോ മുട്ട ചേർത്ത് നന്നായി ഫ്ലഫിയായി ബീറ്റ് ചെയുക. ഇതിലേക്ക് എസെൻസും ചൂടാറിയ കാരമേൽ സിറപ്പും ചേർത്ത് മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് മാവ്, സ്‌പൈസ് പൊടികൾ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ അരിച്ച് മൂന്ന് തവണയായി ചേർത്ത് ഫോൾഡ് ചെയ്ത് മിക്സ് ചെയ്യുക. മിക്സായ ശേഷം സോക് ചെയ്ത ഡ്രൈ ഫ്രൂട്ട്സ് ട്രെയിൻ ചെയ്ത് സ്വൽപം മാവ് ചേർത്ത് കോട്ട് ചെയ്ത ശേഷം കുറച്ച് കാഷ്യു ചേർത്ത് ബാറ്ററിലേക്ക് ചേർക്കുക.
ബാറ്റർ പാനിലേക്ക് ഒഴിക്കുക. മേലെ കാഷ്യു സ്പ്രെ ഡ് ചെയ്യുക. പാൻ ഒന്ന് തട്ടി കൊടുത്ത് ചൂടായ നോൺസ്റ്റിക്ക് പാത്രത്തിൽ ട്രേയിലോ പ്ലേറ്റിന് മുകളിലോവെച്ച് അടച്ച് ലോ, മീഡിയം ഫ്ലൈയിമിനുള്ളിൽ 45 മിനിട്ട് ബേക്ക് ചെയ്യുക. നന്നായി തണുത്ത ശേഷം മുറിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.