അറബ് നാട്ടിലെ തനത് മധുരം 'ബലാലീത്'
text_fieldsവളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു മധുരമാണ് ബലാലീത്. സേമിയ, പഞ്ചസാര, കുങ്കുമപ്പൂ, ഏലക്കായ് എല്ലാം ചേർത്തുണ്ടാക്കുന്ന ഒരു മധുരം. അണ്ടിപ്പരിപ്പോ ബദാമോ നമ്മുടെ ഇഷ്ടത്തിന് ചേർത്ത് കൊടുക്കുകയും ആവാം. ഈ മധുരം വിളമ്പുമ്പോൾ അതിലേക്ക് മുട്ടയും ചേർക്കാറുണ്ട്. മുട്ട ചിക്കിയിട്ടോ ഓംലറ്റ് ആയിട്ടോ ചേർക്കാം. ഇത് ബ്രേക്ക് ഫാസ്റ്റ് ആയും ഇവിടത്തുകാർ ഉപയോഗിക്കാറുണ്ട്. ആഘോഷദിനങ്ങളിൽ ബലാലീത് പ്രത്യേകമായി തന്നെ ഉണ്ടാക്കാറുണ്ട്.
ചേരുവകൾ:
- സേമിയ -200 ഗ്രാം
- പഞ്ചസാര -4 ടേബിൾ സ്പൂൺ
- ഏലക്ക പൊടി -1ടീസ്പൂൺ
- മുട്ട -1
- ബട്ടർ അല്ലെങ്കിൽ നെയ്യ് -100gm
- അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം -2 ടേബിൾ സ്പൂൺ
- കുങ്കുമ പൂവ് -ഒരു നുള്ള്, റോസ് വാട്ടർ -1 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം:
സേമിയ 2 പാർട്ട് ആയിട്ട് വെക്കുക.100ഗ്രാം ഒരു ഗ്ലാസിലും 100 ഗ്രാം വേറെ ഒരു ഗ്ലാസിലും. പാൻ ചൂടാക്കി 100ഗ്രാം സേമിയ ഇട്ടു കൊടുത്തു ഒന്ന് ബ്രൗൺ കളർ ആക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാറ്റിവെച്ച ബാക്കി 100ഗ്രാം സേമിയയും കൂടെ ഇട്ട ശേഷം വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞാൽ അരിപ്പയിലേക്ക് മാറ്റി അരിച്ചു മാറ്റുക.
ഒരു പാൻ ചൂടാക്കി കുറച്ചു ബട്ടർ ഇട്ടുകൊടുത്തു അണ്ടിപ്പരിപ്പോ ബദാമോ ചേർത്ത് ഒന്ന് വറുത്തെടുക്കുക. ഒരു പാത്രത്തിലേക്കു മുട്ട ഒഴിച്ച് കൊടുത്ത് അതിലേക്ക് 1/4 ടി സ്പൂൺ ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്തു യോജിപ്പിച്ചെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി കുറച്ചു ബട്ടർ ഇട്ടു കൊടുത്തു മുട്ട ഒന്ന് ചിക്കി എടുത്തു മാറ്റി വെക്കുക. അതേ പാൻ ചൂടാക്കി അതിലേക് ബാക്കിയുള്ള ബട്ടർ ഇട്ടു കൊടുത്തു അരിച്ചുമാറ്റി വെച്ച സേമിയ ഇട്ടു കൊടുക്കുക.
പഞ്ചസാരയും ഏലക്ക പൊടിയും റോസ് വാട്ടറിൽ കുതിർത്ത കുങ്കുമ പൂവും ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുത്തു വെള്ളം ഇല്ലാതെ വറ്റിച്ചെടുക്കുക. അതിലേക്ക് ചിക്കി വെച്ച മുട്ടയും വറുത്തു വെച്ച ബദാമും ചേർത്ത ശേഷം നന്നായൊന്നു യോജിപ്പിച്ചെടുത്താൽ ബലാലീത് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.