രുചിയൂറും ബനൊഫീ പൈ
text_fieldsചേരുവകൾ:
ബട്ടർ - 100 ഗ്രാം
ഡൈജസ്റ്റിവ് / മാരീ ബിസ്കറ്റ് - 400 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് - 1 ടിൻ
റോബസ്റ്റ പഴം - 3 എണ്ണം
പഞ്ചസാര - 3 സ്പൂൺ
വിപ്പിങ് ക്രീം - 2 കപ്പ്
മൂന്ന് ലയറായിട്ടാണ് ഉണ്ടാക്കുന്നത്:
ആദ്യ ലയർ
ബിസ്കറ്റ് പ്ലാസ്റ്റിക് കവറിൽ ഇട്ട് ചപ്പാത്തി റോളർ കൊണ്ട് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ബട്ടർ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സിങ് ചെയ്ത് ബനൊഫീ പൈ സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഇട്ട് അമർത്തി കൊടുക്കുക. പിന്നീട് ഒരു അടിഭാഗം പരന്ന ഗ്ലാസ് കൊണ്ട് ചെറുതായി അമർത്തി കൊടുക്കുക. ഇത് 15 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.
രണ്ടാം ലെയർ
വെള്ളം ചൂടാക്കുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ടിൻ വെച്ച് രണ്ടു മണിക്കൂർ തിളപ്പിക്കുക. വെള്ളം കുറഞ്ഞാൽ വെള്ളം ഒഴിച്ച് കൊടുക്കുക. അതിനുശേഷം (തണുത്തതിന് ശേഷം മാത്രമേ ടിൻ തുറക്കാൻ പാടുള്ളൂ) രണ്ടാം ലെയറായി ഒഴിച്ച് കൊടുക്കുക. (ഇതിന് പകരം ടോഫീ സോസ് ഉപയോഗിക്കാവുന്നതാണ്). ഇതിന് മുകളിൽ പഴം വട്ടത്തിൽ കൊടുക്കുക.
മൂന്നാം ലെയർ
വിപ്പിങ് ക്രീം കട്ടിയാവുന്നത് വരെ ബീറ്റ് ചെയ്ത് പഞ്ചസാര ചേർത്ത് ബീറ്റ് ചെയ്ത് ഒരു സ്പൂൺ കൊണ്ടോ പൈപ്പിങ് ബാഗ് ഉപയോഗിച്ചോ മൂന്നാമത്തെ ലെയർ ആയി സെറ്റ് ചെയ്യുക. കുറഞ്ഞത് നാല് മണിക്കൂർ എങ്കിലും സെറ്റ് ചെയ്യാൻ വേണ്ടി ഫ്രിഡ്ജിൽ വെക്കുക. ചോക്ലേറ്റ് സോസോ ടോഫീ സോസോ ഉപയോഗിച്ച് അലങ്കരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.