പത്ത് മിനിറ്റിൽ ബ്രെഡ് പോക്കറ്റ് ഷവർമ
text_fieldsവളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന വിഭവമാണ് ബ്രെഡ് പോക്കറ്റ് ഷവർമ അഥവ ബ്രെഡ് ഷവർമ. ബ്രെഡ് ഉപയോഗിക്കുന്നതിനാൽ കുബ്ബൂസിന്‍റെ രുചിയും ഈ വിഭവത്തിനുണ്ടാകും.
ചേരുവകൾ:
- ബ്രെഡ് കഷ്ണങ്ങൾ -6 (3 സെറ്റ് പോക്കറ്റ് ഷർമക്ക്)
- അടിച്ച മുട്ട -1 അഥവാ 3 ടേബിൾസ്പൂൺ കോൺ ഫ്ലോറിൽ വെള്ളം ചേർത്ത് ബാറ്റർ ആക്കുക
- ബ്രെഡ് ക്രംബ്സ് -1/2 കപ്പ്
ഫില്ലിങ്
- സബോള -1 അരിഞ്ഞത്
- ഗ്രേറ്റ് ചെയ്ത ക്യാരറ്റ് -1/4 കപ്പ്
- ക്യൂക്കുംബർ - 1 അരിഞ്ഞത്
- വേവിച്ചു പിച്ചി കീറിയ ചിക്കൻ -1/2 കപ്പ് അഥവാ ഗ്രേറ്റ് ചെയ്ത പനീർ, ചീസ്
- നാരങ്ങ നീര് -1ടീസ്പൂൺ
- കുരുമുളകുപൊടി - 1ടീസ്പൂൺ
- മയോണൈസ് - 21/2 ടേബിൾസ്പൂൺ
- ഉപ്പ്- ഒരു നുള്ള്
തയാറാക്കുന്നവിധം:
മൂന്നു കഷ്ണം ബ്രെഡ് ഒരുമിച്ചുവെച്ച് ഒരു അടപ്പ് ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. മുറിച്ചു മാറ്റിയ ബ്രെഡിന്‍റെ അറ്റം മിക്സിയിൽ പൊടിച്ച് ഡ്രൈ റോസ്റ്റ് ചെയ്ത് ബ്രെഡ് ക്രംബ്സ് ആക്കുക. ഇനി രണ്ട് ബ്രെഡിന്‍റെ വട്ടം ഒരുമിച്ചുവെച്ച് അമർത്തി അടിച്ച മുട്ടയിലോ കോൺ ഫ്ലോർ ബാറ്ററിലോ മുക്കി ബ്രെഡ് ക്രംബ്സിൽ കോട്ട് ചെയ്ത് മീഡിയം ചൂടുള്ള എണ്ണയിൽ രണ്ടുവശവും നന്നായി വറുത്ത് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ കോരിമാറ്റുക.
ഫില്ലിങ്
ഫില്ലിങ്ങിനായി കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം കൂടെ കൂട്ടി യോജിപ്പിച്ച് ഫില്ലിങ് തയ്യാറാക്കുക. വറുത്തു വെച്ചിരിക്കുന്ന ബ്രെഡ് പോക്കറ്റ്സ് നടുക്കുവെച്ച് മുറിക്കുക. ഒരു ബ്രെഡ് പോക്കറ്റിനകത്ത് ഫില്ലിങ് വെക്കുക. ചൂടോടെ കഴിക്കുക. അടിപൊളി ബ്രെഡ് പോക്കറ്റ് ഷവർമ തയ്യാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.