ബ്രെഡ് സ്റ്റിക്ക് കട്ലറ്റ്
text_fieldsചേരുവകൾ
- ചിക്കൻ - 300ഗ്രാം
- സവാള -3എണ്ണം
- പച്ചമുളക് -2 എണ്ണം
- ചിക്കൻ മസാല -2 സ്പൂൺ
- പൊട്ടറ്റോ -2എണ്ണം
- മല്ലിയില -
- മുട്ട -2എണ്ണം
- മിൽക്ക് -1/2ഗ്ലാസ്
- ബ്രഡ് ക്രംസ് ആവശ്യത്തിന്
- ഐസ് ക്രീം സ്റ്റിക്ക്
- ചിക്കൻ മസാല
തയാറാക്കുന്ന വിധം:
ചിക്കനും പൊട്ടറ്റോയും ഉപ്പിട്ട് വേവിച്ച് വെക്കുക. സവാള പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് സവാള പച്ചമുളക് വഴറ്റിയെടുക്കുക. അതിലേക്ക് ചിക്കൻ മസാല ചേർത്ത് ഇളക്കുക.
വേവിച്ച് വെച്ച ചിക്കൻ ഉടച്ചെടുത്ത പൊട്ടറ്റോ ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. അതിനുശേഷം ബ്രെഡ് സൈഡ് കട്ട് ചെയ്ത് പരത്തിയെടുക്കുക. കോൺ ഷേപ്പിൽ മടക്കിയെടുത്ത് ഫില്ലിങ് നിറക്കുക. സ്റ്റിക്ക് അതിൽ കുത്തി വെച്ചിട്ട് മുകൾ ഭാഗം മടക്കി എടുക്കുക.
പാലും മുട്ടയും നന്നായി അടിച്ചെടുക്കുക. അതിൽ ബ്രെഡ് സ്റ്റിക്ക് മുക്കിയെടുത്ത് ബ്രെഡ് ക്രംസ് ചേർത്ത് പാനിൽ ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.