ബട്ടർ ചിക്കൻ ക്രേപ്പ്
text_fieldsഇഫ്താർ വേളയിൽ വിളമ്പാനൊരു രുചികരമായൊരു വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ഒപ്പം, കുറഞ്ഞ സമയത്തിൽ തയാറാക്കാവുന്നതുമായ ഒന്നാണ് ബട്ടർ ചിക്കൻ ക്രേപ്പ്.
ചേരുവകൾ
- ചിക്കൻ - 200ഗ്രാം ( എല്ല് ഇല്ലാത്തത്)
- ഉള്ളി- പകുതി
- മുളക്- മൂന്ന് എണ്ണം
- ഇഞ്ചി വെളുത്തുളളി പേസ്റ്റ് - രണ്ട് ടീസ്പൂൺ
- മല്ലിയില- ഒരു ടേബിൾസ്പൂൺ
- കാശ്മീരി മുളക് പൊടി- മൂന്ന് ടീസ്പൂൺ
- മഞ്ഞൾ പൊടി- അര ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- ബട്ടർ - രണ്ട് ടേബിൾസ്പൂൺ
- മൈദ - ഒരു ടേബിൾസ്പൂൺ
- പാൽ - കാൽ കപ്പ്
- കസൂരി മേതി -ഒരു ടേബിൾസ്പൂൺ
- സമൂസ ഷീറ്റ് ഓയിൽ
തയാറാക്കുന്ന വിധം
ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, മഞ്ഞൾ പൊടി , ഉപ്പ് , ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുളളി പേസ്റ്റ് മിക്സ് ചെയ്തു ചിക്കൻ മാരിനേറ്റ് ചെയ്യുക. ശേഷം ഒരു ടേബിൾസ്പൂൺ ബട്ടറിൽ ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. അതേ പാനിൽ ഒരു ടേബിൾസ്പൂൺ കൂടെ ബട്ടർ ഉപയോഗിച്ച് ഉള്ളി, മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക.
ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി ചേർക്കുക. തുടർന്ന് ഒരു ടേബിൾസ്പൂൺ മൈദയും കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്യുക. മല്ലി ഇല , കസൂരി മേതി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം സമൂസ ഷീറ്റിൽ നിറച്ച് എണ്ണയിൽ പൊരിച്ചെടുക്കുക .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.