ചക്കച്ചുള ബീഫ് കട്ലറ്റ്
text_fieldsആവശ്യമായ സാധനങ്ങൾ
1. ചക്കച്ചുള 15 എണ്ണം
2. ചക്കക്കുരു 15 എണ്ണം
3. ബീഫ് 100 ഗ്രാം
4. ഇഞ്ചി വലിയ 1 കഷണം
5. മുട്ട 2 എണ്ണം
6. പെപ്പർപൗഡർ 2 ടീ. സ്പൂൺ
7. മഞ്ഞൾപൊടി അര ടീ. സ്പൂൺ
8. ഗരം മസാല കാൽ ടീ. സ്പൂൺ
9. ബ്രഡ്ക്രംസ് ആവശ്യത്തിന്
10. കറിവേപ്പില, ഉപ്പ് ആവശ്യത്തിന്
11. ഓയിൽ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ചെറുതായി മുറിച്ച എല്ലില്ലാത്ത ബീഫും എല്ലാ പൊടികളും, കറിവേപ്പിലയും തൊലികളഞ്ഞ് ചെറുതായി മുറിച്ച ചക്കക്കുരുവും, ഇഞ്ചി ചതച്ചതും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് പാത്രം മൂടിവെച്ച് വേവിക്കുക. മുക്കാൽ ഭാഗം വേവാകുമ്പോൾ ചെറുതായി മുറിച്ച ചക്കച്ചുളയും ചേർത്തിളക്കി വെള്ളം ചേർക്കാതെ വേവിക്കുക. ചൂട് പോയതിനുശേഷം തവികൊണ്ട് നന്നായി ഉടച്ചെടുത്ത് ചെറിയ ചെറിയ ഉരുളകളായെടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ പരത്തി എഗ്ഗ് ബീറ്റ് ചെയ്തതിൽ ഡിപ്പ് ചെയ്ത് ബ്രഡ്ക്രംസിൽ റോൾ ചെയ്യുക. ശേഷം ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് ചൂടോടെ കഴിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.