ചിക്കൻ ചീസ് റോൾ
text_fieldsചേരുവകൾ
- ചിക്കൻ(എല്ലില്ലാത്തത് ) - 160 ഗ്രാം
- മൊസറെല്ല ചീസ് - ആവശ്യത്തിന്
- കാബേജ് - 1 കപ്പ് (ചെറുതായി നീളത്തിൽ അരിഞ്ഞത് )
- കാരറ്റ് - 1 കപ്പ് (ചെറുതായി നീളത്തിൽ അരിഞ്ഞത് )
- കാപ്സിക്കം - 1 കപ്പ് (ചെറുതായി നീളത്തിൽ അരിഞ്ഞത് )
- പച്ചമുളക് -2 എണ്ണം
- വെളുത്തുള്ളി - 6 അല്ലി
- ബട്ടർ - 1 കഷ്ണം
- കുരുമുളക് - 1 ടീസ്പൂൺ
- ഒറിഗാനോ - കാൽ ടീസ്പൂൺ
- റെഡ് ചില്ലി ഫ്ലേക്സ് - കാൽ ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ഫ്രൈ ചെയ്യാനുള്ള എണ്ണ - 1 കപ്പ്
- ബ്രഡ് ക്രംപ്സ് - 1 കപ്പ്
- മുട്ട -2
- മൈദ - 3 ടേബിൾ സ്പൂൺ (റോൾ ഒട്ടിക്കാൻ )
- റോൾ ഷീറ്റ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കിയ ചിക്കനിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. ശേഷം ചെറുതായി പിച്ചി എടുത്ത് മാറ്റിവെക്കുക. മസാല തയാറാക്കുന്നതിനായി ചൂടായ പാനിലേക്ക് ബട്ടർ ചേർത്തശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റിയെടുക്കുക.
ചെറുതായി അരിഞ്ഞുവെച്ച കാരറ്റ്, കാബേജ്, പച്ചമുളക്, കാപ്സിക്കം എന്നിവ ചേർത്ത് ചെറുതായി വയറ്റിയശേഷം മാറ്റിവെച്ച ചിക്കൻ അതിലേക്ക് യോജിപ്പിക്കുക. അര ടീസ്പൂൺ കുരുമുളകുപൊടി, ഒറിഗാനോ, റെഡ് ചില്ലി ഫ്ലേക്സ് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
റോൾ ഷീറ്റ് ഓരോന്നായി വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ മസാലയും അതിന്റെ മേലെ മൊസ്റല്ല ചീസും നിരത്തി രണ്ട് സൈഡും റോൾ ചെയ്ത് നേരത്തെ തയാറാക്കിവെച്ച മൈദ മാവ് ഉപയോഗിച്ച് ഒട്ടിക്കുക.
അതിനുശേഷം റെഡിയാക്കി വെച്ച റോൾ മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ റോൾ ചെയ്ത് ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. സ്വാദിഷ്ടമായ ചിക്കൻ ചീസ് റോൾ റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.