ചിക്കൻ ദം ബിരിയാണി
text_fieldsഅവശ്യ സാധനങ്ങൾ ചിക്കൻ 1. 25 Kg, ബിരിയാണി അരി 1Kg, സവാള 3/4 Kg, ചെറിയ ഉള്ളി 200gm, ഇഞ്ചി 100gm, വെളുത്തുള്ളി 100gm, പച്ചമുളക് 150gm, ക്യാരറ്റ് 200gm, പൈനാപ്പ്ൾ ചെറുത്, ചെറുനാരങ്ങ 3എണ്ണം, ബിരിയാണി മസാല പൊടിച്ചത് ആവശ്യത്തിന്, പട്ട/ഗ്രാമ്പു/ഏലക്ക/പൂവ്/കുരുമുളക് (ആകെ 100gm), മുളക് പൊടി 250gm, മല്ലിപൊടി 250gm, മഞ്ഞൾ പൊടി 150gm, മുട്ട 2എണ്ണം, തൈര് 1/4 ലിറ്റർ, കോൺഫ്ലോർ 250gm, നെയ്യ് 250gm, ഡാൽഡ 100gm, സൺഫ്ലവർ ഓയിൽ 1 Ltr, അണ്ടി പരിപ്പ്/മുന്തിരി 50gm വീതം, പുതീന/മല്ലി ഇല/വേപ്പില(100gm), പഞ്ചസാര 2 ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, റോസ്വാട്ടർ 3 drops, തക്കാളി 1/4 Kg, വിനേഗർ 2 ടീസ്പൂൺ, മൈദ 1/2kg.
തയാറാക്കുന്ന വിധം: പൊരിക്കാനുള്ള ചിക്കൻ തയാറാക്കൽ: ചിക്കനിലേക്ക് (ഉപ്പ്, മുളക്കുപൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, കോൺഫ്ലവർ, Egg, Vinegar 1tea spoon) എല്ലാം ആവശ്യത്തിന് ചേർത്ത് നന്നായി കുഴച്ച് അരമണിക്കൂർ വെക്കുക. ബിസ്ത തയാറാക്കൽ: ചൂടായ ഓയിലിലേക്ക് ചെറുതായി അരിഞ്ഞ 350 gm സവാള ഇട്ട് golden texture ആവുമ്പോൾ കുറച്ചു വേപ്പില കൂടെ ചേർത്ത് കോരിയെടുക്കുക. അണ്ടി പരിപ്പും മുന്തിരിയും വറുത്തെടുക്കുക.
ചിക്കൻ പൊരിക്കൽ: നേരത്തെ മസാല തേച്ച് വെച്ച ചിക്കൻ ഉള്ളി പൊരിച്ച എണ്ണയിൽ ഇട്ട് ഒരു മുക്കാൽ വേവിൽ വറുത്തു കോരുക. ബിരിയാണി മസാല ഉണ്ടാക്കൽ: ചൂടായ ചെമ്പിൽ ഡാൽഡ ഒഴിച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ബാക്കി സവാള ഇട്ട് ഇളക്കി ചതച്ച ചെറിയ ഉള്ളി ചേർക്കുക. golden texture ആവുമ്പോൾ ചതച്ചു വെച്ച ഇഞ്ചി /വെളുത്തുള്ളി /പച്ചമുളക് ചേർക്കുക. അൽപ സമയത്തിന് ശേഷം അരിഞ്ഞു വെച്ച തക്കാളി ചേർത്ത് നന്നായി ഇളക്കി അവശ്യത്തിന് വെള്ളം ഒഴിച്ച് അൽപ്പം ഉപ്പ് ഇട്ട് മൂടിവെക്കുക. മസാല കുറുകിവരുമ്പോൾ പൊരിച്ചു വെച്ച ചിക്കൻ അതിലേക്കു ചേർക്കുക.
അതിലേക്ക് തയാറാക്കിയ ബിരിയാണി മസാല 2 table spoon ചേർക്കുക. 1 table spoon കുരുമുളക് പൊടിയും ചേർത്ത് വേവിക്കുക. അതിലേക്കു തൈര് ചേർക്കുക. നന്നായി ഇളക്കി മല്ലി/പുതീന ഇട്ട ശേഷം പൊരിച്ച ഉള്ളിയും നെയ്യും മുകളിൽ ചേർക്കുക, അടച്ചു വെക്കുക. ചോറിനുള്ള അരി ഉണ്ടാക്കൽ: 1kg അരി നന്നായി കഴുക്കി അര മണിക്കൂർ വെള്ളത്തിൽ ഇടണം. മറ്റൊരു ചെമ്പിൽ 1kg അരിക്ക് ഒന്നേമുക്കാൽ അളവിൽ വെള്ളം തിളപ്പിക്കുക.
അതിലേക്കു സ്പൈസസ് ഇട്ട ശേഷം അരിഞ്ഞുവെച്ച ക്യാരറ്റ് ചേർക്കാം. അതിലേക്കു 1 ചെറുനാരങ്ങ പിഴിഞ്ഞ ശേഷം അതെ കഷ്ണങ്ങൾ അതിലേക്കു ചേർക്കുക. പിന്നീട് കുറച്ചു സൺഫ്ലവർ ചേർത്ത ശേഷം ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർക്കാം. ഇനി ആവശ്യത്തിന് ഉപ്പ് ഇട്ട ശേഷം മൂടി വെക്കുക. തിളച്ച വെള്ളത്തിലേക്കു കഴുകിവെച്ച അരി ഇട്ട ശേഷം നന്നായി ഇളക്കുക. ഈ സമയം ഉപ്പ് നോക്കി ആവശ്യമെങ്കിൽ ഇടാം.
ശ്രദ്ധിക്കണം ബിരിയാണി റൈസിന് ഉപ്പ് ഒന്ന് മുകളിൽ നിൽക്കണം. 2 tea spoon പഞ്ചസാര ഇട്ട ശേഷം മൂടി വെക്കുക. വെള്ളം വറ്റിയ ശേഷം മുക്കാൽ വെന്ത അരി നേരത്തെ തയാറാക്കി വെച്ച മസാലയുടെ മുകളിൽ ഇട്ട ശേഷം പൊരിച്ചുവെച്ച ഉള്ളിയും ക്യാരറ്റും ചേർത്ത് ലേയർ ആയി ഇടുക. ഏറ്റവും മുകളിൽ അൽപ്പം ബിരിയാണി മസാല, ചൂട് വെള്ളത്തിൽ rosewater, മഞ്ഞൾ പൊടി മിക്സ് ചെയ്ത് തളിക്കുക. അതോടൊപ്പം pineapple കൂടെ ഇട്ട് നെയ്യും ഒഴിച്ച് ചെമ്പിന്റെ മൂടി നന്നായി അടച്ച് ഭാരമുള്ള എന്തെങ്കിലും മുകളിൽ കയറ്റി വെക്കുക. എന്നിട്ട് കനൽ കോരിയിട്ട ശേഷം അര മണിക്കൂർ. കാത്തിരിക്കുക. സ്വാദിഷ്ടമായ ചിക്കൻ ദം ബിരിയാണി റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.