Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ ഫ​ത്തേ​ഹ്

ചി​ക്ക​ൻ ഫ​ത്തേ​ഹ്

text_fields
bookmark_border
chicken fatheh
cancel

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​മാ​വു​ന്ന ഒ​രു ഹെ​ൽ​ത്തി വി​ഭ​വ​മാ​ണ് ചി​ക്ക​ൻ ഫ​ത്തേ​ഹ്. ഈ​ജി​പ്തി​ലും മ​റ്റു മി​ഡി​ലീ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലും അ​തി​ഥി​ക​ളെ സ​ൽ​ക​രി​ക്കാ​ൻ ത​യാ​റാ​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത​മാ​യ ഒ​രു വി​ഭ​വം.

ചേ​രു​വ​ക​ൾ

  • വെ​ള്ള​ക്ക​ട​ല - ഒ​രു ക​പ്പ്
  • എ​ല്ല് ഇ​ല്ലാ​ത്ത ചി​ക്ക​ൻ - 250 ഗ്രാം
  • ​ഉ​രു​ള​ക്കി​ഴ​ങ്ങ് - വ​ലു​ത് ര​ണ്ട്
  • കു​രു​മു​ള​ക് പൊ​ടി - ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • കു​ബൂ​സ് - ഒ​രെ​ണ്ണം
  • യോ​ഗ​ർ​ട്ട് (പു​ളി ഇ​ല്ലാ​ത്ത​ത് ) -ഒ​രു ക​പ്പ്
  • ചെ​റു​നാ​ര​ങ്ങ നീ​ര് - ഒ​രു ടീ​സ്പൂ​ൺ
  • വെ​ളു​ത്തു​ള്ളി - മൂ​ന്ന് അ​ല്ലി
  • ത​ഹീ​ന പേ​സ്റ്റ് - ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ
  • ഒ​ലീ​വ് ഓ​യി​ൽ - ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ
  • സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്
  • പാ​ഴ്സി​ലി ലീ​ഫ് - ആ​വ​ശ്യ​ത്തി​ന്



ത​യാ​റാ​ക്കേ​ണ്ട വി​ധം

4-5 മ​ണി​ക്കൂ​ർ കു​തി​ർ​ത്തു​വെ​ച്ച വെ​ള്ള​ക്ക​ട​ല ആ​വ​ശ്യ​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് കു​ക്ക​റി​ൽ ന​ന്നാ​യി വേ​വി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം വെ​ള്ളം ക​ള​ഞ്ഞു മാ​റ്റി വെ​ക്കു​ക. ചെ​റി​യ ക്യൂ​ബ് രൂ​പ​ത്തി​ൽ മു​റി​ച്ചെ​ടു​ത്ത ചി​ക്ക​നി​ലേ​ക്കു ആ​വ​ശ്യ​ത്തി​ന് ഉ​പ്പും കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്ത് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ഒ​ലീ​വ് ഓ​യി​ൽ ത​വ ഫ്രൈ ​ചെ​യ്‌​ത്‌ മാ​റ്റി​വെ​ക്കു​ക. ശേ​ഷം ര​ണ്ട് വ​ലി​യ ഉ​രു​ള​ക്കി​ഴ​ങ്ങ് ചെ​റി​യ ക്യൂ​ബു​ക​ളാ​ക്കി ആ​വ​ശ്യ​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് പ​കു​തി വേ​വി​ച്ചു വെ​ള്ളം ഊ​റ്റി വെ​ക്കു​ക. ഈ ​വേ​വി​ച്ചു വെ​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങി​നെ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ഒ​ലീ​വ് ഓ​യി​ലി​ൽ ത​വ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ഒ​രു കു​ബൂ​സ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി സ​ൺ​ഫ്ല​വ​ർ ഓ​യി​ലി​ൽ ക്രി​സ്പി ആ​വു​ന്ന​ത് വേ​റെ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക (കു​ബൂ​സ് ഓ​വ​നി​ൽ ബേ​ക്ക് ചെ​യ്‌​തും എ​ടു​ക്കാ​വു​ന്ന​താ​ണ്). ഒ​രു ക​പ്പ് യോ​ഗേ​ർ​ട്ടി​ൽ ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ ത​ഹീ​ന പേ​സ്റ്റ് , ഒ​രു ടീ​സ്പൂ​ൺ ചെ​റു​നാ​ര​ങ്ങാ​നീ​രും ചെ​റു​താ​യി ക്ര​ഷ് ചെ​യ്ത മൂ​ന്ന് അ​ല്ലി വെ​ളു​ത്തു​ള്ളി​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ല്ല​പോ​ലെ മി​ക്സ് ആ​ക്കു​ക. ശേ​ഷം ഒ​രു പ​ര​ന്ന ബൗ​ൾ എ​ടു​ത്ത് ഇ​തെ​ല്ലാം സെ​റ്റ് ചെ​യ്യാം. ആ​ദ്യം ഫ്രൈ ​ചെ​യ്ത കു​ബൂ​സി​ന്റെ പ​കു​തി ഭാ​ഗം എ​ടു​ത്തു ഫ​സ്റ്റ് ലെ​യ​റാ​യി സെ​റ്റ് ചെ​യ്യാം. ശേ​ഷം വേ​വി​ച്ചു മാ​റ്റി​വെ​ച്ച വെ​ള്ള​ക്ക​ട​ല ര​ണ്ടാ​മ​ത്തെ ലെ​യ​റാ​യും ഫ്രൈ ​ചെ​യ്തു​വെ​ച്ച ചി​ക്ക​നും ഉ​രു​ള​ക്കി​ഴ​ങ്ങും മൂ​ന്നാ​മ​ത്തെ ലെ​യ​റാ​യും സെ​റ്റ് ചെ​യ്യാം. യോ​ഗ​ർ​ട്ടി​ന്റെ മി​ശ്രി​തം മു​ക​ളി​ല​ത്തെ ലെ​യ​റാ​യി ഒ​ഴി​ക്കു​ക. മാ​റ്റി വെ​ച്ച ഫ്രൈ ​ചെ​യ്ത കു​ബൂ​സി​ന്റെ ബാ​ക്കി ഭാ​ഗം മു​ക​ളി​ൽ ഇ​ട്ട​ ശേ​ഷം ആ​വ​ശ്യ​ത്തി​ന് ചെ​റു​താ​യി ക​ട്ട് ചെ​യ്ത പാ​ഴ്സി​ലി ലീ​ഫും (രു​ചി ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ​ക്ക് ഇ​ത് ഒ​ഴി​വാ​ക്കാം) ചേ​ർ​ത്ത് സെ​ർ​വ് ചെ​യ്യാം. ക്രീ​മി​യും ക്ര​ഞ്ചി​യും ഹെ​ൽ​ത്തി​യു​മാ​യ ഈ ​ചി​ക്ക​ൻ ഫ​ത്തേ​ഹ് നോ​മ്പു​തു​റ സ​മ​യ​ങ്ങ​ളി​ൽ വി​രു​ന്നു​കാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മ​നം ക​വ​രു​ന്ന ഒ​രു അ​ടി​പൊ​ളി വി​ഭ​വം ത​ന്നെ​യാ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipeChicken Fatheh
News Summary - chicken fatheh
Next Story