Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ ഇ​ഡ​ലി

ചി​ക്ക​ൻ ഇ​ഡ​ലി

text_fields
bookmark_border
Chicken Idli
cancel

മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​ണ് ഇ​ഡ​ലി. ബ്രേ​ക്ക്ഫാ​സ്റ്റി​ലെ മു​ൻ​നി​ര​ക്കാ​ര​നാ​യ ഇ​ഡ​ലി​ലെ അ​ൽ​പം നോ​ൺ​വെ​ജാ​ക്കി മി​ക​ച്ചൊ​രു ഇ​ഫ്താ​ർ വി​ഭ​വ​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഇ​ത്ത​വ​ണ. എ​ണ്ണ പ​ല​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ചൊ​രു തി​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​യാ​വും ഇ​ത്.

ചേ​രു​വ​ക​ൾ

  • ജീ​ര​ക​ശാ​ല അ​രി- ഒ​രു ക​പ്പ്
  • തേ​ങ്ങ -അ​ര​ക്ക​പ്പ്
  • കോ​ഴി​മു​ട്ട -ഒ​ന്ന്
  • ചി​ക്ക​ൻ -150 ഗ്രാം
  • ​സ​വാ​ള -മൂ​ന്നെ​ണ്ണം
  • ഇ​ഞ്ചി, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി -പേ​സ്റ്റ് - ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ
  • ക​റി​വേ​പ്പി​ല- ഒ​രു ത​ണ്ട്
  • മ​ല്ലി ഇ​ല - ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല - കാ​ൽ ടീ​സ്പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​കു​ന്ന വി​ധം

ക​ട്ടി​യു​ള്ള പാ​ൻ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ഒ​രു ടീ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ചെ​റു​താ​യി അ​രി​ഞ്ഞ സ​വാ​ള ഇ​ട്ടു വ​ഴ​റ്റു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് കൂ​ടി ചേ​ർ​ത്ത വ​യ​റ്റി​യ​ശേ​ഷം, സ​വാ​ള ചു​വ​ന്ന നി​റ​മാ​കു​മ്പോ​ൾ, ഇ​ഞ്ചി പ​ച്ച​മു​ള​ക് വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക. ശേ​ഷം, മ​ഞ്ഞ​ൾ​പൊ​ടി, ഗ​രം മ​സാ​ല ചേ​ർ​ത്ത് ചൂ​ടാ​യി വ​രു​മ്പോ​ൾ ചി​ക്ക​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് ഉ​പ്പ്, ഗ​രം മ​സാ​ല എ​ന്നി​വ​ർ ചേ​ർ​ത്ത് വേ​വി​ച്ച ചി​ക്ക​ൻ ഒ​ന്ന് പൊ​ടി​ച്ചെ​ടു​ക്ക​ണം. മി​ക്സി​യി​ലോ അ​ല്ല​ങ്കി​ൽ കൈ​കൊ​ണ്ടോ ആ​വാം. ശേ​ഷം, ഇ​തി​ലേ​ക്ക് ക​റി​വേ​പ്പി​ല, മ​ല്ലി ഇ​ല എ​ല്ലാം കൂ​ടെ ചേ​ർ​ത്ത് ഇ​ള​ക്കി മാ​റ്റി ​വെ​ക്കു​ക.

ക​ഴു​കി കു​തി​ർ​ത്ത ജീ​ര​ക​ശാ​ല അ​രി തേ​ങ്ങ, കോ​ഴി​മു​ട്ട, അ​ര​ക്ക​പ്പ് വെ​ള്ളം എ​ന്നി​വ ചേ​ർ​ത്ത് മി​ക്സി ജാ​റി​ൽ അ​ര​ച്ചെ​ടു​ക്കു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ക്കാ​വു​ന്ന​താ​ണ്. മാ​വ് രൂ​പ​ത്തി​ൽ ത​യാ​റാ​ക്കി​യ ശേ​ഷം, ഇ​ഡ​ലി ചെ​മ്പി​ലേ​ക്ക് ഒ​ഴി​ക്കു​ക. അ​തി​നു മു​ക​ളി​ലേ​ക്കാ​യി നേ​ര​ത്തേ ത​യാ​റാ​ക്കി​യ ഇ​റ​ച്ചി മ​സാ​ല​ക്കൂ​ട്ട് കൈ​കൊ​ണ്ടോ സ്പൂ​ൺ കൊ​ണ്ടോ ഇ​ട്ട് കൊ​ടു​ക്കാം. 15 മി​നി​റ്റ് ആ​വി​യി​ൽ വേ​വു​ന്ന​തോ​ടെ ചി​ക്ക​ൻ ഇ​ഡ​ലി ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipesRamadan 2024Chicken Idli
News Summary - Chicken Idli-Recipes
Next Story